"രാഷ്ടീയം ഇസ്ലാമിന്‍റെയോ ജമാഅത്തെ ഇസ്ലാമിയുടേതോ" (ബോധനം സെപ്തംബര്‍-ഒക്ടോബര്‍ 2010) എന്ന താങ്കള്‍ അയച്ചു തന്ന ലേഖനം വായിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് സൂചിപ്പിക്കാനുള്ള ചില കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്ത് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ച "അവര്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ടമാക്കിക്കളയും" എന്നതല്ല.
മുജാഹിദുകള്‍ അവരോട് ചോദിച്ചത് മുമ്പ് നിങ്ങള്‍ മുസ്ലിംകളെ വിളിച്ചിരുന്നത് "ലീഗ് മുസ്ലിം", കോണ്ഗ്രസ്സ് മുസ്ലിം" മുതലായ പേരുകളിലായിരുന്നു. അതിന്‍റെ കാരണം കോണ്ഗ്രസ്സ്, ലീഗ് മുതലായ പാര്‍ട്ടികളൊ അവര്‍ പിന്തുണക്കുന്ന ഭരണവ്യവസ്ഥയോ "അല്ലാഹുവിന്‍റെ പരമാധികാരം" അംഗീകരിക്കുന്നില്ല. ആ പാര്‍ട്ടികളുടെ ലക്ഷ്യം "അല്ലാഹുവിന്‍റെ പരമാധികാരം" സ്ഥാപിക്കല്‍ അല്ല. അതിനാല്‍ ആ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ "ജനാധിപത്യ വ്യവസ്ഥയുടെ" സംസ്ഥാപനത്തിന് ശ്രമിക്കുന്നവരായതിനാല്‍ അവര്‍ "അര്‍ദ്ധമുസ്ലിംകള്‍" ആകുന്നു എന്നതായിരുന്നു വിശദീകരണം. ജമാഅത്ത് അന്ന് പറഞ്ഞിരുന്നത് ശരി എന്ന് തല്‍ക്കാലത്തേക്ക് കരുതുക. എന്നാല്‍ ഇപ്പോള്‍ അവര്‍ ഉണ്ടാക്കിയ മുന്നണി എന്തിനാണ് പ്രവര്‍ത്തിക്കുന്നത്? ജനാധിപത്യം വിമലീകരിക്കാനോ, അല്ല അതിനെ തകര്‍ത്ത് ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാനോ ??
കോണ്ഗ്രസ്സിലും ലീഗിലും മറ്റും പ്രവര്‍ത്തിച്ചിരുന്നവര്‍ "ജനാധിപത്യ"ത്തിനു ശ്രമിക്കുന്നു എന്ന കാരണത്താല്‍ "മുനാഫിഖ്" ആയെങ്കില്‍ ഇപ്പോള്‍ നിങ്ങളോ??അതാണ് പ്രസക്തവും മറുപടി ലഭിക്കേണ്ടതുമായ ചോദ്യം.
ഇന്ന് നിങ്ങള്‍ നടത്താന്‍ വെമ്പുന്ന ജനസേവനം സര്‍വ്വാദരണീയമായി നടത്തിയിരുന്നവരെയും നിങ്ങള്‍ "മുറിയന്‍ തൌഹീദ്" കാരായല്ലേ കൂട്ടിയത്? കോണ്ഗ്രസ്സിലും ലീഗിലും മറ്റും ചേര്‍ന്ന് ജനസേവനം നടത്തുന്ന / നടത്തിയിരുന്ന മുസ്ലിംകളുടെ പ്രവര്‍ത്തനം "ദൈവാരാധന"യാകില്ലേ??
ജമാഅത്തിന്‍റെ രാഷ്ടീയ പ്രവേശം ഒരു അഴിമതി വിപാടന പ്രശ്നമാക്കി അവതരിപ്പിക്കുന്നവരോട് ഒരു ചോദ്യം:
നിങ്ങള്‍ ഇക്കാലമത്രയും ജനാധിപത്യ പ്രകൃയയില്‍ നിന്ന് മാറി നിന്നത് "നിങ്ങള്‍ ഇടപെട്ട് പരിഹരിക്കേണ്ടത്ര അഴിമതി" അതില്‍ ഇല്ലാതിരുന്നതിനാലാണോ, അല്ല അല്ലാഹുവിന്‍റെ പരമാധികാരം നിഷേധിച്ചതിനാലാണോ? നിങ്ങളൂടെ ജനാധിപത്യ ത്വാഗൂത്തീ വ്യവസ്ഥയോടുള്ള വിയോജിപ്പ് അതില്‍ അഴിമതി ഉള്ളതു കൊണ്ടാണോ?
അല്ലല്ലോ. അത് വെറും "entry reason" അല്ലേ. എന്തിനാണ് ഈ മുഖം മൂടി.
ആ ത്വാഗൂത്തിനെ അഴിമതി മുക്തമാക്കി "വികസനക്ഷമമാക്കാന്‍" സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കലാണോ നിരാകരണം എന്നു പറയുന്നത് . "നിരാകരണം" എന്ന മലയാള പദത്തിന്‍റെ അര്‍ത്ഥം മാറ്റിയോ?
പഞ്ചായത്ത് മെമ്പര്‍മാരാകുന്ന ജമാഅത്തുകാര്‍ അവരുടെ മുന്നില്‍ വരുന്ന ഗവണ്‍മെന്‍റ് കാര്യങ്ങളില്‍ വിധി കല്‍പിക്കുക എന്തുകൊണ്ടായിരിക്കും? ഗവണ്മെന്‍റ് നിര്‍മ്മിച്ച നിയമങ്ങള്‍ കൊണ്ടോ അല്ല അല്ലാഹുവിന്‍റെ നിയമം കൊണ്ടോ? ഇതര ദൈവഭക്തരായ മുസ്ലിം മെമ്പര്‍മാരില്‍ നിന്ന് എന്ത് വ്യത്യാസമാണ് അക്കാര്യത്തില്‍ ജമാഅത്ത് പഞ്ചായത്ത് മെമ്പര്‍ക്കുണ്ടാകുക? ഇവിടെ എല്ലാവരും തുല്യര്‍ തന്നെയല്ലേ.
കേരളത്തിലെ "നിയമനിര്‍മ്മാണസഭ" (Legislative Assembly) യിലേക്ക് ഒരാളെ വോട്ട് ചെയ്ത് ജമാഅത്തുകാര്‍ അയക്കുന്നതിനര്‍ത്ഥം അയാളെ നിയമനിര്‍മ്മാണസഭയിലേക്ക് നിയമം നിര്‍മ്മിക്കാന്‍ അയക്കുന്നു എന്നല്ലേ ?? ദൈവത്തിന്‍റെ നിയമനിര്‍മ്മാണാധികാരവും, താന്‍ തെരഞ്ഞടുത്ത നിയമസഭയുടെ നിയമനിര്‍മ്മാണാധികാരവും തമ്മില്‍ സാധാരണക്കാരായ മുസ്ലിംകള്‍ക്ക് പോലും ഒരു അവ്യക്തതയില്ല. അതാണ് നിയമസഭ മദ്യവും ലോട്ടറിയുമൊക്കെ അനുവദിച്ചിട്ടും മുസ്ലിംകള്‍ അത് വര്‍ജ്ജിക്കുന്നത്. പക്ഷേ ജമാഅത്തുകാര്‍ക്കാവശ്യം ഇക്കാര്യത്തില്‍ പരമാവധി ആശയക്കുഴപ്പം ഉണ്ടാവണം എന്നാണ്.
പത്രസമ്മേളനം പോലുള്ള അസുലഭ സന്ദര്‍ഭങ്ങളില്‍ ജമാഅത്തു നേതൃത്വം "ഇസ്ലാമിക രാഷ്ട്രത്തെ"പറ്റി പറയാതെ "അഴിമതിയും, അനീതിയും, ഫണ്ട് പാഴാകലും പറ്ഞ്ഞ്" അവസരം തുലക്കുന്നതെന്തേ??
വിശ്വാസികളായ മുസ്ലിംകളില്‍ ആരാണ് "സ്വന്തമായും, സ്വതന്ത്രമായും" മനുഷ്യര്‍ക്ക് നിയമനിര്‍മ്മാണാധികാരം നല്‍കുന്നത് ?? ഏത് മതസംഘടനയാണ് "മനുഷ്യരുടെ സ്വതന്ത്ര നിയമനിര്‍മ്മാണത്തിന്" വേണ്ടി വാദിക്കുന്നത്.?
രാഷ്ട്രീയ വിഷയത്തില്‍ ജമാഅത്തുകാര്‍ പ്രവര്‍ത്തനം കൊണ്ട് തുല്യരല്ലെ ഇതര മുസ്ലിംകളുമായി. പിന്നെ എന്തിനാണ്
വ്യത്യാസം വരുത്താനുള്ള ഈ പെടാപ്പാട്.?
പരാമര്‍ശിക്കപ്പെട്ട ലേഖനം (ബോധനം സെപ്തംബര്‍-ഒക്ടോബര്‍ 2010)വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ലേഖനം അയച്ചു തന്നത് :അനീസ് ആലുവ.