പരിധി ലംഘിച്ചാൽ
-
*അപ്പോൾ വല്ലവനും പരിധി ലംഘിച്ചു. അവൻ ഐഹിക ജീവിതത്തിന്ന് പ്രാധാന്യം
കൊടുക്കുകയും ചെയ്തു. എങ്കിൽ തീർച്ചയായും നരകമാണ് അവന്റെ അഭയകേന്ദ്രം. *(79 :
37 - 39)
...
4 വർഷം മുമ്പ്
Copyright @ 2010 ഇസ്ലാഹി സംവാദം. Powered by
Blogger.
Blogger Templates created by Deluxe Templates | Blogger Styles
maintained by മലയാളം ബ്ലോഗ് ഹെല്പ്
21 അഭിപ്രായങ്ങള്‍:
952 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങളില്‍ വന്ന ഏതാനും ഉദ്ധരണികള്‍ വിമര്‍ശനാത്മകമായി സലഫി പ്രസിദ്ധീകരമങ്ങള് എടുത്ത് ചേര്‍ത്താണല്ലോ. ഈ പോസ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് നൗഷാദടക്കമുള്ള സലഫികള്‍ മനസ്സിലാക്കുന്നതാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്. അഥവാ ആദര്‍ശം മാറ്റിയ ജമാഅത്തെ ഇസ്ലാമി എന്നത്. ഈ ഉദ്ധരണികള്‍ക്ക് മാത്രം വായിച്ചാല്‍ അതുള്‍കൊള്ളുന്ന പ്രസ്തുത ലേഖനങ്ങളില്‍ നല്കിയ സന്ദേശം പൂര്‍ണമായി ലഭിക്കുമെന്ന് തോന്നുന്നില്ല. അതിനപ്പുറവും ഇപ്പുറവുമൊക്കെ ആ വാചകത്തെ വിശദീകരിക്കുന്ന വസ്തുതകളുണ്ടാകും അതിനെ അവഗണിച്ച് ഇരുപത് വര്‍ഷത്തെ ഒരു പ്രസ്ഥാനത്തെ കാലയളവില്‍ ആ പ്രസ്ഥാനം തെരെഞ്ഞെടുപ്പില്‍ എടുത്ത തീരുമാനങ്ങളുടെ കഷ്ണങ്ങള്‍ വെച്ച് വായിച്ചാല്‍ ഇതിലപ്പുറമുള്ള ആരോപണവും ഉന്നയിക്കാവുന്നതാണ്.
ചുരുക്കത്തില്‍ മനസ്സിലാകുന്നത്. ജമാഅത്ത് അതിന്റെ തുടക്കം മുതല്‍ രാഷ്ട്രീയം കൂടി ഉള്‍കൊള്ളുന്ന ഒരു സമ്പൂര്‍ണ ഇസ്ലാമിനെയാണ് പ്രബോധനം ചെയ്തത്. രാഷ്ട്രീയത്തില്‍ എന്തുമാകാം അല്ലെങ്കില്‍ അതില്‍ പ്രസ്താനത്തിന് ഇടപെടാന്‍ മാത്രം ദീനില്ല എന്ന് അത് മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് ഓരോ കാലഘട്ടത്തിലും നിലവിലുള്ള സാഹചര്യം മുന്നില്‍ വെച്ച് അത് തീരുമാനങ്ങളെടുത്തു. സ്വാഭാവികമായും തീരുമാനത്തില്‍ വെത്യാസമുണ്ടാകുകയ സ്വാഭാവികം. ഓരോ തീരുമാനം വരുമ്പോഴും ഇക്കാര്യത്തില്‍ യാതൊരു നിലപാടുമില്ലാത്ത മുജാഹിദുകള്‍ ആരോപണമുന്നയിച്ചു പോന്നു. ജമാഅത്താകട്ടെ ആ സന്ദര്‍ഭങ്ങളിലെല്ലാം സ്വയം വിശദീകരിച്ചു. അതില്‍നിന്നുള്ള ചില തെറ്റിദ്ധരിപ്പിക്കാവുന്ന ഭാഗങ്ങള്‍കൂടി അവര്‍ക്ക് ലഭിച്ചു. മറിച്ച് സലഫികളോട് തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ജമാഅത്തെടുക്കുന്ന ഓരോതീരുമാനം വരുമ്പോഴും വേഴാമ്പലിനെപോലെ ആരോപണത്തിന് അവര്‍ കാത്ത് നില്ക്കുമായിരുന്നില്ല. ജമാഅത്ത് ഈ വിഷയത്തില്‍ കാണിച്ച് ഒരു ഉപേക്ഷ ഇത് മാത്രമാണ്. ഞാന്‍ കാണുന്നത്.
ജമാഅത്ത് ആദര്‍ശം മാറ്റി എന്ന് ഈ ഉദ്ധരണികള്‍ വെച്ച് പറയുന്നവരുടെ അത് സംബന്ധമായ കാഴ്പ്പാടില്‍ അത്ഭൂതം തോന്നുന്നു. രാഷ്ട്രീയവിഷയങ്ങള്‍ ആദര്‍ശവുമായി ബന്ധപ്പെടുന്ന പോയിന്റ് ഇപ്പോഴും സലഫികള്‍ക്ക് അജ്ഞാതമായി തന്നെ നിലനില്‍ക്കുകയാണ് എന്ന് തോന്നും വാദം കേള്‍ക്കുമ്പോള്‍. മതേതരജനാധിപത്യവ്യവസ്ഥയിലെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ആര്‍ക്ക് എന്ന ചോദ്യത്തിന് നമ്മുക്ക് ലഭിക്കാവുന്ന ഉത്തരം മനുഷ്യരിലെ ഭൂരിപക്ഷത്തിന് എന്നതാണ്. എന്നാല്‍ ഒരു ഇസ്ലാമിക വ്യവസ്ഥിതിയില്‍ ഇത് അല്ലാഹു മാത്രമാണ്. ഇവിടെ ഈ രണ്ട് വ്യവസ്ഥകളും ഏറ്റ് മുട്ടും. വളരെ ലളിതമായ ആര്‍ക്കും മനസ്സിലാകുന്ന ഈ കാര്യം സലഫികളില്‍ ഒരു വിഭാഗത്തിന് മാത്രം മനസ്സിലാകാതിരിക്കുന്നതിന്റെ കാരണമാണ് അറിയാത്തത്. എന്നാല്‍ അതംഗീകരിച്ചുകൊണ്ട് പ്രയോഗിക തലത്തില്‍ കൈകൊള്ളേണ്ട കാര്യങ്ങള്‍ അതാത് സമയത്ത് കൂടിയാലോനയിലൂടെ കണ്ടെത്തും. അങ്ങനെ തീരുമാനിക്കപ്പെടുന്ന ഒരു കാര്യം ആ പ്രസ്ഥാനത്തെ അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പരമപ്രദാനമാണ്. ആദര്‍ശത്തിന്റെ മേല്‍ സൂചിപ്പിച്ച വശം തിരുത്തപ്പെടേണ്ടതാണ് എന്ന് ഇത് വരെ ആരും സമര്‍ഥിച്ചിട്ടില്ല. ഇനിയും അതിന് അവസരമുണ്ട്. അത് മാത്രം ചെയ്യാതെ ആദര്‍ശം മാറ്റി എന്ന് പറയാന്‍ വിവരം വേണ്ട. വിരക്കേട് മതി. അതിനാല്‍ ഇത് നിങ്ങളുടെ ബ്ലോഗാണ് ഞങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങല്‍ നിങ്ങളുടെ വിശദീകരണം നല്കാന് ഇവിടെ സലഫികല്ക്ക് ബാധ്യതയുണ്ട്.
സുഹൃത്ത് നൗഷാദുമായി സ്നേഹപൂര്‍വ്വം സംവദിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷിച്ച വ്യക്തിയാണ് ഞാന്‍. വളരെ ആവേശപൂര്‍വ്വം താങ്കള്‍ നിലപാടുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍, ഞാന്‍ ഉന്നയിച്ച ഒരു സംശയത്തിന് വിശദീകരണം തരുന്നതിനു പകരം പുതിയ പോസ്റ്റിലേക്ക് ചാടിയതിന്റെ യുക്തി ഞാനെന്തു മനസ്സിലാക്കണം. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ട് എന്ന് താങ്കള്‍ സൂചിപ്പിച്ചതിനാലാണ് ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിച്ചത്. ഇനി അതില്ലായെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവമെങ്കിലും കാണിക്കണമായിരുന്നു. കുറെ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതാണ് താങ്കള്‍ ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ താങ്കള്‍ക്ക് തുടരാം. ആശംസകള്‍.
@CKLatheef താന്കള് പതിവ് വാചക കസര്‍ത്ത് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു . ആദര്‍ശ കരുത്ത് ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയല്ല മാഷെ സംവാദം . മുജാഹിദ് പ്രസ്ഥാനം നിങ്ങളുടെ നിലപാട് നോക്കി വേഴാമ്പലിനെ പോലെ പോലെ കാത്തിരുന്നു എന്ന് പറഞ്ഞല്ലോ . അത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യാന്‍ മാത്രം കിതാബ് തിരിയാത്തവരായിരുന്നില്ല ഇസ്ലാഹി പണ്ഡിതന്മാര് . സംവാദത്തിനു വരുമ്പോള്‍ മറു പക്ഷത്തിന്റെ വാദങ്ങള്‍ എന്തായിരുന്നു എന്ന് വ്യക്തമായി ആധികാരികമായി പഠിച്ചിട്ട് വേണം സംവദിക്കാന്‍ .ജമാഅത്തെ ഇസ്ലാമിയുടെ നയം മാറ്റമാണ് ഇവിടെ ചര്‍ച്ചാ വിഷയം .
വള്ളിക്കുന്നില്‍ നോക്കൂ:
Noushad Vadakkel said...
@പ്രിയപ്പെട്ട ചിന്തകാ വെളിവ് കേടു പറയുന്നതിന് ഒരു അതിരില്ലേ???
താങ്കള്‍ പറയുന്നു .
>>>51 % ശതമാനം പേര് തീരുമാനിക്കുന്നു നാളെ മുതല്‍ എല്ലാവര്ക്കും കള്ളു കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യാമെന്ന് ഇവിടെ ഇവര്‍ അല്ലാഹുവിനെ അനുസരിക്കുമോ അതോ 51% ശതമാനത്തെ അംഗീകരിക്കുമോ?<<<
എവിടെയാണ് ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാംഎന്നു ഇസ്ലാഹികള്‍ പറഞ്ഞിട്ടുള്ളത് . ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ .... പ്ലീസ്. അല്ലെങ്കില്‍ നിര്‍ത്തൂ ഈ വെളിവ് കേടുകള്‍ .
May 29, 2010 5:39 AM
ഒരു ഉദ്ധരണിയുടെ കഷണമെന്കിലും മുജാഹിദുകല്ക്കെതിരെ തരൂ എന്ന് ചോദിച്ചിട്ട് തരാന്‍ കഴിയാത്തവര്‍ ,
വിഷയവുമായി ബന്ധമില്ലാത്ത എന്തെങ്കിലും എഴുതി വെച്ചിട്ട് വാചക കസര്തിലൂടെ ഞാന്‍ ഇതാ മറുപടി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ ബുദ്ധി ഉള്ളവര്‍ക്ക് കാര്യം മനസ്സിലാകും എന്ന് കൂടി ഓര്‍ക്കുക .
@ശ്രദ്ധേയന്‍ | shradheyan താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം ,മറ്റൊരു ബ്ലോഗില്‍ ഒരു സംവാദം ഒരു വിഷയത്തില്‍ നടക്കുമ്പോള്‍ താന്കള് വന്നു എന്റെ മേല്‍ അഹങ്കാരം ആരോപിക്കുകയുണ്ടായി . എന്നാല്‍ ഞാന്‍ മറുപടി പറഞ്ഞു അതിനു ശേഷം ഞാന്‍ സൂചിപ്പിച്ച ഒരു കാര്യമുണ്ട് അത് ഇതാണ് .
>>>ജമാഅത്തിന്റെ വാദങ്ങള്‍ എന്താണെന്നും , ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വാദം എന്താണെന്നും സംവടിച്ചും വായിച്ചും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സംവദിക്കുന്നത് . അത് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് ലതീഫ് മാസ്റെര്‍ മറുപടി പറയുന്നതിന് ശ്രമിക്കുക പോലുമുണ്ടായിട്ടില്ല എന്നതാണ് സത്യം . താന്കള് ഇവിടെ ആവശ്യപ്പെടുകയാണെങ്കില് ഒരിക്കല്‍ കൂടി ആ മൂന്നു ചോദ്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതാം .താങ്കള്‍ ലതീഫ് മാസ്റെരോട് ചോദിച്ചു മറുപടി വാങ്ങിച്ചു തരുമോ ?<<<
എന്ത് പറയുന്നു ?
>>> എവിടെയാണ് ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാംഎന്നു ഇസ്ലാഹികള്‍ പറഞ്ഞിട്ടുള്ളത് . ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ .... പ്ലീസ്. അല്ലെങ്കില്‍ നിര്‍ത്തൂ ഈ വെളിവ് കേടുകള്‍ .<<<
പ്രിയ നൗഷാദ്,
നിങ്ങളുമായി സംവദിക്കുക എന്നത് സമയം കളയുന്ന പണിയാണ് എന്നറിയാം. എങ്കിലും കളയാന്‍ അല്പ സമയമുള്ളതിനാലും. പലപ്പോഴും നിങ്ങള്‍ വളരെ ഭംഗിയായിര തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് തോന്നുന്നതുകൊണ്ടുമാണ്. ചിലതെല്ലാം ഇവിടെ പറഞ്ഞ് പോകുന്നത്.
ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാം എന്ന് ഏതെങ്കിലും വെളിവുള്ള ഒരു മുസ്ലിം പറയുമോ. അങ്ങനെ ആരും പറയാനിടയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ നിങ്ങള്‍ അപ്രകാരം ചോദിക്കുന്നത്. ഇത് ബസ്സ് സ്റ്റാന്റില്‍ കാണുന്ന ഇസ്ലാഹി വെല്ലുവിളി നോട്ടീസ് പോലുണ്ട്. (പ്രവാചകന് മൗലിദ് കഴിച്ചു എന്ന് തെളിയിച്ചാല്‍ 1 കോടി ഇനാം.) മാത്രമല്ല ഈ വിഷയത്തില്‍ എന്ത് ഉദ്ധരണിയാണ് എനിക്ക് താങ്കള്‍ക്ക് കാണിച്ചു തരാന്‍ കഴിയുക. ഇസ്ലാഹി പ്രസ്ഥാനം ഈ വിഷയത്തില്‍ വ്യക്തമായി വല്ല നിലപാടും സ്വീകരിക്കേണ്ടേ. താങ്കള്‍ ഇത്രയധികം പോസ്റ്റിട്ടും ഒന്നെങ്കിലും നമ്മുക്ക് ഇടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയത്തില്‍ ഇസ്ലാഹികളുടെ നിലപാട് വിശദീകരിച്ചുകൊണ്ട് ഇടാന്‍ കഴിയാത്തതെന്താണ്. അക്ബറിനെപോലുള്ളവര് പലയിടത്തായി എഴുതിയ ചില കാര്യങ്ങളാണ് പിന്നീടുള്ളത്. അത് വെച്ച് നോക്കുമ്പോള്‍ അത് ആദ്യമായി നിങ്ങളെത്തന്നെയാണ് തിരിഞ്ഞുകുത്തുന്നത്. അത് ജമാഅത്തിന് ഈ വിഷയത്തിലുള്ള നിലപാടുമായി യോജിച്ച് വരുന്നതാണ്.
നിങ്ങളുടെ കൂട്ടത്തില്‍ അല്പം ഈ വിഷയകമായി ചിന്തിച്ച് എന്തെങ്കിലും കുറിച്ചിട്ടുള്ളത് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി സാഹിബാണ്. ഞാന്‍ ആദ്യമായി അതിനെ നിരൂപണം നടത്തുകയായിരുന്നു. ആരും പ്രതികരിച്ചില്ല. എന്ന് വെച്ചാല്‍ ഞാന്‍ മനസ്സിലാക്കിയത്. ഇസ്ലാമിക രാഷ്ട്രീയത്തില്‍ സലഫികള്‍ക്ക് പറയാനുള്ളതിന്റെ അവസാനവാക്കായിരുന്നു അത് എന്നാണ്. മുച്ചൂടും അസംബന്ധങ്ങള്‍ നിറഞ്ഞ ആ ലേഖനത്തിനുള്ള എന്റെ പ്രതികരണം ഇവിടെ വായിക്കുക.
എനിക്ക് വേണ്ടത് ഇസ്ലാഹികള്‍ക്ക് ചരിത്രത്തിലിന്നോളം ഇന്ത്യയില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇസ്ലാമികമായി വല്ല തീരുമാനവും കൈകൊണ്ടിരുന്നോ എന്നറിയുകയാണ്. ഉണ്ടെങ്കില്‍ അതെന്തായിരുന്നു?. ഇല്ലെങ്കില്‍ അതിന് കാരണമെന്തായിരുന്നു?. ഇതുപറഞ്ഞാലെ ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളെ നിങ്ങള്‍ക്ക് നിരൂപണം ചെയ്യാനുള്ള പ്രാഥമിക യോഗ്യത കൈവരൂ. വെറുതെ ഉദ്ധരണിയുടെ കഷ്ണം കൊണ്ടുവരൂ എന്ന് കറുപ്പിച്ച് വെല്ലുവിളിച്ചത് കൊണ്ട് കാര്യമില്ല. ആദ്യം ഈ വിഷയത്തില്‍ കൃത്യമായി വല്ലതും പറഞ്ഞിട്ട് വേണ്ടെ കൊണ്ടുവരാന്‍. ആകെയുള്ളത് നിങ്ങള്‍ പറഞ്ഞത് ശരിയായില്ല എന്ന എതിര്‍പ്പുകള്‍ മാത്രമാണ്. അത് ശരിയല്ലെങ്കില്‍ പിന്നെ ശരിയാകാനിടയുള്ളത് വെച്ചുകൊണ്ട് ഒരു ഊഹാധിഷ്ഠിത ചര്ചക്കേ ഇസ്ലാഹികളുമായി ഇവിടെ പ്രസക്തിയുള്ളൂ. ഈ വിഷയത്തില്‍ നിങ്ങളുടെ നേതാക്കള്‍ പറഞ്ഞിടത്തോളം വെച്ചുതന്നെയാണ് ഞാന്‍ സംവാദം ആരംഭിച്ചിരിക്കുന്നത്. അല്ലെന്ന് താങ്കള്‍ പറയണമെങ്കില്‍ ഞാന്‍ കാണാത്ത ഇക്കാര്യത്തിലുള്ള ഇസ്ലാഹി ചിന്തകള്‍ നിങ്ങള്‍ ഇവിടെ കാണിച്ചു തരണം.
നിങ്ങളുടെ കൂട്ടത്തില്‍ താങ്കള്‍ക്കെങ്കിലും പറഞ്ഞത് മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു.
@Noushad..
>>> അത് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് ലതീഫ് മാസ്റെര്‍ മറുപടി പറയുന്നതിന് ശ്രമിക്കുക പോലുമുണ്ടായിട്ടില്ല എന്നതാണ് സത്യം . താന്കള് ഇവിടെ ആവശ്യപ്പെടുകയാണെങ്കില് ഒരിക്കല്‍ കൂടി ആ മൂന്നു ചോദ്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതാം . <<<
ആ മൂന്ന് ചോദ്യങ്ങള്‍ ഒന്നുകൂടി ചോദിക്കൂ. ചോദ്യങ്ങളില്ലാതെ ഇവിടെ മറുപടി പറഞ്ഞാല്‍ വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും.
@CKLatheef
bahumanya sahodara assalamu alaikum...
thankalude aavesham nallath thanne.. pakshe ath kuthi thirupp unadaakkan upayogikkanamo?..
latheef mashinte marupadikal sahishnuthaparavu.. thankaludeth nava islahi amithaveshavumayi thonnunnu..
@ ലതീഫ് മാസ്റെര്‍
വളരെ വിനയ പൂര്‍വ്വം പറയട്ടെ സംവാദം താങ്കള്‍ക്കു പറഞ്ഞിട്ടുള്ള പണിയല്ല . ഒരാളോട് സംവദിക്കുമ്പോള്‍ അയാളുടെ വാദങ്ങള്‍ എന്തൊക്കെയാണ് എന്ന് സ്വന്തം നിലയില്‍ പഠിച്ചു അതിനുള്ള തെളിവുകള്‍ ശേഖരിച്ചു വേണം സംവദിക്കുവാന്‍ . അല്ലാതെ നിങ്ങല്ല്ക്ക് നയമില്ല നിലപാടില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞത് കൊണ്ട് കാര്യമില്ല . പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന രണ്ടു സംഘടനകളാണ് ഇസ്ലാഹി പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും . രണ്ടു സംഘടനകളും തമ്മില്‍ സംവാദങ്ങളും നടന്നിട്ടുണ്ട് .പുസ്തകങ്ങളും ഇറക്കിയിട്ടുണ്ട് . ഇതൊന്നും കാനാതയാലാനെന്നു താന്കള് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . അവയില്‍ നിന്നും മുജാഹിദുകളുടെ മേല്‍ ആരോപിച്ച ഒരു വ്യാജ ആരോപണതിനു <>ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ എന്ന് ചോദിച്ചിട്ട് മറുപടി തരുന്നതിനു പകരം >>>ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാം എന്ന് ഏതെങ്കിലും വെളിവുള്ള ഒരു മുസ്ലിം പറയുമോ. അങ്ങനെ ആരും പറയാനിടയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ നിങ്ങള്‍ അപ്രകാരം ചോദിക്കുന്നത്. ഇത് ബസ്സ് സ്റ്റാന്റില്‍ കാണുന്ന ഇസ്ലാഹി വെല്ലുവിളി നോട്ടീസ് പോലുണ്ട്. (പ്രവാചകന് മൗലിദ് കഴിച്ചു എന്ന് തെളിയിച്ചാല്‍ 1 കോടി ഇനാം.) മാത്രമല്ല ഈ വിഷയത്തില്‍ എന്ത് ഉദ്ധരണിയാണ് എനിക്ക് താങ്കള്‍ക്ക് കാണിച്ചു തരാന്‍ കഴിയുക. ഇസ്ലാഹി പ്രസ്ഥാനം ഈ വിഷയത്തില്‍ വ്യക്തമായി വല്ല നിലപാടും സ്വീകരിക്കേണ്ടേ.<<< എന്ന് പറയുന്ന താങ്കളോട് എന്താണ് മറുപടി പറയുക എന്ന് മനസ്സിലാകുന്നില്ല .
ഉദ്ധരണി ഇല്ലെങ്കില്‍ പിന്നെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നില്‍ക്കരുത് സംവദിക്കാനും .
@CKLatheef താന്കള് പറയുന്നു >>> പ്രിയ നൗഷാദ്,
നിങ്ങളുമായി സംവദിക്കുക എന്നത് സമയം കളയുന്ന പണിയാണ് എന്നറിയാം. എങ്കിലും കളയാന്‍ അല്പ സമയമുള്ളതിനാലും. <<<
ബുദ്ധിമുട്ടണമെന്നില്ല , സംവാദം ആശയക്കരുത്തുള്ളവര്ക്കും സ്വന്തത്തോട് തന്നെ സംവദിച്ചു പറയുന്നത് സത്യമാണെന്ന ആത്മ വിശ്വാസം ഉള്ളവര്‍ക്കും പറഞ്ഞിട്ടുള്ളതാണ് .
താങ്കള്‍ക്കു അതില്ല . വിട , സമയക്കുറവുണ്ട് ... അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് . തെളിവുകള്‍ ഉദ്ധരിച്ചു ആരെങ്കിലും വരുകയാണെങ്കില്‍ മാത്രം സംവദിക്കും , സമയം പോലെ .. അല്ലാഹു അനുഗ്രഹിച്ചാല്‍ ....
താങ്കള്‍ക്കു ഇവിടെ തുടരാം .നന്മകള് നേരുന്നു ....
പ്രിയ നൗഷാദ്,
താങ്കള്‍ നമ്മുക്കിടയിലുള്ള അഭിപ്രായം വ്യത്യാസമുള്ള കാര്യത്തില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഉദ്ധരണിയുടെ കഷ്ണമല്ല ചോദിച്ചത്; മറിച്ച് താങ്കള്‍ ചോദിച്ചത് ഇങ്ങനെയാണ്:
>>> എവിടെയാണ് ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാംഎന്നു ഇസ്ലാഹികള്‍ പറഞ്ഞിട്ടുള്ളത് . ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ .... പ്ലീസ്. അല്ലെങ്കില്‍ നിര്‍ത്തൂ ഈ വെളിവ് കേടുകള്‍ .
May 29, 2010 5:39 AM <<<
ഇപ്പോള്‍ നൗഷാദ് ചോദിക്കുന്നത് മറ്റൊന്നാണ്. അഥവാ ജമാഅത്ത് മുജാഹിദുകളുടെ മേല്‍ ആരോപിക്കുന്ന ആരോപണങ്ങള്‍ക്ക് ഏതെങ്കിലും ഒരു ഉദ്ധരണി.
>>> രണ്ടു സംഘടനകളും തമ്മില്‍ സംവാദങ്ങളും നടന്നിട്ടുണ്ട് .പുസ്തകങ്ങളും ഇറക്കിയിട്ടുണ്ട് . ഇതൊന്നും കാനാതയാലാനെന്നു താന്കള് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . അവയില്‍ നിന്നും മുജാഹിദുകളുടെ മേല്‍ ആരോപിച്ച ഒരു വ്യാജ ആരോപണതിനു <>ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ എന്ന് ചോദിച്ചിട്ട് മറുപടി തരുന്നതിനു പകരം >>>ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാം എന്ന് ഏതെങ്കിലും വെളിവുള്ള ഒരു മുസ്ലിം പറയുമോ. <<<
ഞാനിവിടെ ഉന്നയിച്ച് കാര്യമായ ആരോപണം രാഷ്ട്രീയ വിഷയത്തില്‍ മുജാഹിദുകള്‍ക്ക് കൃത്യമായ ഒരു നിലപാടില്ല എന്നതാണ്. കൃത്യമായ നിലാപാടില്ലെങ്കില് ഇടക്ക് വൈരുദ്ധ്യം പറഞ്ഞുകൊണ്ടിരിക്കും ഇതാ ചില വൈരുദ്ധ്യങ്ങള്‍. (cont.)
ഇസ്ലാമിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് അറിയാന്‍ പഴയ ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണി നല്കിയതുകൊണ്ട് വലിയ കാര്യമില്ല. തീര്‍ത്തും വൈരുദ്ധ്യങ്ങളാണതിലുള്ളത്. അതുകൊണ്ടാണ് അവ വീണ്ടും വലിച്ചെടുത്ത് ചര്‍വിത ചര്‍വണം നടത്തേണ്ട എന്ന് കരുതി അവ നല്‍കാതിരുന്നത്. പക്ഷെ നിങ്ങള്‍ അവ നല്കാത്തതിനാല് മാത്രം പിണങ്ങുന്നതില് എനിക്ക് പ്രയാസമുണ്ട്. അതുകൊണ്ട് താഴെ പറയുന്നവയില്‍ ഏതാണ് താങ്കളുടെ നിലപാട് എന്നറിഞ്ഞാല്‍ താങ്കളോടെങ്കിലും എനിക്ക് സംവദിക്കാമല്ലോ.
മതവും രാഷ്ട്രീയവും പരസ്പര വിരുദ്ധം എന്ന് സൂചിപ്പിക്കുന്ന ഉദ്ധരണി.
A. രാഷ്ട്രീയം ഭൗതിക നേട്ടത്തിനുള്ള പരിശ്രമവും മതം പരലോക വിജയത്തിനുല്ല അധ്വാനവുമാകുന്നു. അടിസ്ഥാനപരമായിത്തന്നെ മതവും രാഷ്ട്രീയവും ഇവിടെ വേര്ത്തിരിയുന്നു (സല്‍സബില്‍ പു. 7 ലക്കം 9 പേജ് 29)
മതത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഇസ്ലാം മതമേ അല്ലെന്ന് പറയുന്ന ഉദ്ധരണി.
B. മതമെന്നതുകൊണ്ടുദ്ദേശിക്കുന്നത് വ്യക്തിപരമായ ജീവിതം മാത്രം ബാധിക്കുന്നതും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തുറകളില്‍ പ്രവേശനമില്ലാത്തതുമായ ഒരു സ്വകാര്യ പദ്ധതിയാണെങ്കില്‍ ആ അര്‍ഥത്തില്‍ ഇസ്്ലാം മതമല്ലെന്ന് തീര്‍ത്ത് പറയാം. (അല്‍മനാര്‍ പു. 12 വാള്യം 12 പേജ് 371)
മതം രാഷ്ട്രീയമല്ല എന്ന് പറയുന്ന ഉദ്ധരണി
A. പക്ഷെ മതം ഒരിക്കലും രാഷ്ട്രീയമല്ല രാഷ്ട്രീയം ഒരിക്കലും മതവുമല്ല. (സല്സബീല് പു. 7 ലക്കം 1 പേജ് 27)
രാഷ്ട്രമാണ് എന്ന് പറയുന്ന ഉദ്ധരണി.
B. ഭൗതികവും ആത്മീയവും ഒത്തുചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്നു മനസ്സിലാക്കണം (അല്‍ മുര്‍ഷിദ് ജില്ദ് 5 ലക്കം 3 ഭാഗം 84)
ദീനില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്ന ഉദ്ധരണി
A. തൗഹീദിന്റെ വിശാലമായ അര്ഥകല്പനയില് ഭരണവും ഉള്പെടുമായിരുന്നെങ്കില് തീര്‍ച്ചയായും അണുഅളവ് തെറ്റാതെ കണിശവും സൂക്ഷമവുമായ നിയമ നിര്‍ദ്ദേശങ്ങള്‍ തിരുമേനി നല്‍കുമായിരുന്നു. പക്ഷെ ഭരണം ദുന്യാവിന്റെ കാര്യമായതിനാല്‍ അതതുകാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ചു തീരുമാനിക്കട്ടെ. (സല്സബീല് ഡിസം. 1986 പേജ് 16)
ദീനില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്ന ഉദ്ധരണി.
B. ഇസ്ലാമിന്റെ സാന്മാര്ഗിക ഖജനാവില്‍ ഐഹിക ഭരണമില്ലെന്ന് ആരെങ്കിലും സങ്കല്പിക്കുന്നുവെങ്കില് ജനസേവനത്തിന്റെ അര്ദ്ധഭാഗത്തില്നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നാണ് അതിന്റെ അര്‍ഥം. ഏതൊരു മുസ്്ലിമിനും ഊഹിക്കുക പോലും സാധ്യമല്ലാത്തതും വാസ്തവവിരുദ്ധവുമായ ഒരു വ്സ്തുതയാണിത് ഇസ്ലാം ജീവിത്തിന്റെ ഇതര രംഗങ്ങളില്‍ ഏതുപ്രകാരം മനുഷ്യന് നിര്ദ്ദേശനല്കിയിരുന്നുവോ അതേ ക്രമത്തില്‍ അവന് ഐഹികക്രമത്തില് കൂടിയും ലാകാരംഭം മുതല്ക്കേ രക്ഷ നല്കിയിരുന്നുവെന്നതാണ് വാസ്തവം (അല്‍മനാര്‍ പു 11 ലക്കം. 5, പേ 205)
ഭരണം ദുനിയാവിന്റെ കാര്യമാണ് എന്ന് പറയുന്ന ഉദ്ധരണി.
A. ഭരണം ദുന്യാവിന്റെ കാര്യമാണ്. അതിനാല്‍ അതില്‍ പുതിയ രീതി കടത്തിക്കൂട്ടാം. മതകാര്യങ്ങളില്‍ പുതിയത് നിര്മിക്കാവതല്ലെന്ന് മാത്രം - മുജാഹിദുകള്‍ (സല്സബീല് - ഡിസം. 1986 പേജ് 16)
ഭരണം ദീനില്‍ അധിഷ്ഠിതമെന്ന് പറയുന്ന ഉദ്ധരണി.
B. സാക്ഷാല്‍ ദൈവം അവന് തെരഞ്ഞെടുത്ത ദൂതന്മുഖേന മനുഷ്യന് അവതരിപ്പിച്ചുകൊടുത്തതാണ് അതായത് മതത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതി. (അല്‍മനാര്‍ - പു. 14 വാള്യം 12 പേജ്. 325)
പ്രിയ നൗഷാദ്.
ഞാനെന്തെങ്കിലും വിധിതീര്‍പ്പിലെത്തുന്നില്ല. മുകളിലെ ഉദ്ധരണികള്‍ പരസ്പര വൈരുദ്ധ്യം പ്രത്യക്ഷത്തില്‍ കാണപ്പെടുന്നു. നിങ്ങള്‍ക്ക് അല്ലെന്ന് തോന്നുന്നെങ്കില്‍ അതിനപ്പുറവും ഇപ്പുറവുള്ളതുമെല്ലാം കണക്കിലെടുത്ത് വിശദീകരണം നല്‍കാം ഞാനത് സ്വീകരിക്കും. ഇതില്‍ 'A' വിഭാഗത്തില്‍ പെടുന്നത് ജമാഅത്തിന്റെ നിലപാടിനോട് എതിരായി നില്ക്കുന്നതും 'B' വിഭാഗത്തില്‍ പെടുന്നവ ജമാഅത്ത് യോജിക്കുകയും ചെയ്യുന്ന കാര്യമാണ്. അവയില്‍ വൈരുദ്ധ്യമില്ല എന്നാണെങ്കില്‍ അതില്‍ ഏതാണ് ശരിയായ നിലപാട് എന്ന് പറയുകയോ മൂന്നാമതൊന്ന് ശരിയാക്കി പറയുകയോ ചെയ്യുക. അതിന് ശേഷം നിങ്ങള്‍ക്ക് മടുത്തെങ്കില്‍ നമ്മുക്ക് കൈകൊടുത്ത് പിരിയാം. നന്മ നേരുന്നു.
@CKLatheef താങ്കളുടെ ഒരു തെറ്റിദ്ധാരണ മാറ്റുവാനാണ് ഇത് എഴുതുന്നത് >>>ഇപ്പോള്‍ നൗഷാദ് ചോദിക്കുന്നത് മറ്റൊന്നാണ്. അഥവാ ജമാഅത്ത് മുജാഹിദുകളുടെ മേല്‍ ആരോപിക്കുന്ന ആരോപണങ്ങള്‍ക്ക് ഏതെങ്കിലും ഒരു ഉദ്ധരണി.<<<
എന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കുക , കാര്യം മനസ്സിലാകും .
>>> രണ്ടു സംഘടനകളും തമ്മില്‍ സംവാദങ്ങളും നടന്നിട്ടുണ്ട് .പുസ്തകങ്ങളും ഇറക്കിയിട്ടുണ്ട് . ഇതൊന്നും കാണാത്തയാളാനു താന്കള് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . അവയില്‍ നിന്നും മുജാഹിദുകളുടെ മേല്‍ ആരോപിച്ച ഒരു വ്യാജ ആരോപണതിനു ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ എന്ന് ചോദിച്ചിട്ട് മറുപടി....
കൂടുതല്‍ വിശദമായി മനസ്സിലാക്കുവാന്‍ വള്ളിക്കുന്നില്‍ ഒന്ന് കൂടി ആദ്യഭാഗത്ത് നോക്കുക .
@CKLatheef എത്ര മാത്രം വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാമോ , അതില്‍ താങ്കള്‍ക്കും താങ്കളുടെ കൂട്ടാളികളായ ചിന്തകന്‍ , പള്ളിക്കുളം തുടങ്ങിയ വിഡ്ഢി വേഷക്കാര്‍ക്കും സമര്ത്യമുന്ടെന്നു ഇവിടെ നിന്നും ബോധ്യമായി .
ഇവിടെ നല്ല മഴ കിട്ടുന്ന പ്രദേശമാണ് . പ്രതികൂല കാലാവസ്ഥ മൂലം കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ് .ഒപ്പം സമയക്കുറവും . എങ്കിലും
താന്കള് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഇവിടെ കൊടുക്കുന്നു
പ്രിയ നൗഷാദ്,
ഇതുപോലുള്ള ഒരു സംവാദത്തില്‍ മാന്യതയല്ല എന്ന് കരുതി ശങ്കിച്ചു നില്ക്കുമ്പോള് ,ഞാന്‍ നിങ്ങളോട് പറയേണ്ട അതേ കാര്യം നിങ്ങള്‍ എന്നോട് പറയുന്നു. 'നമ്മുടെ ഭൂലോക'ത്തില്‍ ജമാഅത്തിനെക്കുറിച്ച് ചര്ചനടന്നു. തീര്‍ത്തും തെറ്റിദ്ധാരണജനകമായ പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ അതിനോട് പ്രതികരിച്ചു. പ്രതികരണം തുടര്‍ന്നപ്പോള്‍ അവര്‍ കമന്റ് ബോക്സ് പൂട്ടി. ഇസ്ഹാഖ് ഈശ്വരമംഗലം എന്ന സുഹൃത്ത് കുറേ ജമാഅത്ത് പുസ്തകത്തില്‍നിന്നുള്ള ഉദ്ധരണികള്‍ ക്വാട്ട് ചെയ്തു പലതും എന്തിനാണ് എന്നുപോലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ചിലത് തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. അതിനോടെല്ലാം സംവദിച്ചുകൊണ്ടിരിക്കുക യുക്തിപൂര്വകമായിരുന്നില്ല. അത്യാവശ്യകാര്യങ്ങള്‍ അവിടെത്തന്നെ പറഞ്ഞിട്ടുണ്ട്. അവസാനം പറഞ്ഞതിന് മറുപടി പറയാന്‍ ഒരുങ്ങുന്നതിന് മുമ്പ് കമന്റ് ബോക്സ് അടച്ചു. ചിലര്‍ അതില്‍ ചില വിജയം ആഘോഷിച്ചിട്ടുണ്ട്. അത് വായിച്ചിട്ടാകും താങ്കള്‍ ഇപ്പോള്‍ ഇവിടുന്ന് മറുപടി പറയുന്നതിന് പകരം വീണ്ടും ലിങ്ക് നല്‍കിയത്.
വളരെ ലളിതമായി താങ്കള്‍ക്ക് മറുപടി പറയാവുന്ന മുകളിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒരു പോസ്റ്റിട്ട് അതിനേക്കാള്‍ വലിയ അസംബന്ധങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടയാക്കുകയായിരുന്നില്ല നിങ്ങള്‍ വേണ്ടിയിരുന്നത്. ഇതാണ് ഒഴിഞ്ഞുമാറ്റത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. എന്നിട്ട് സമാന ആരോപണം ഇവിടെ ഞങ്ങളുടെ മേല്‍ ഉന്നയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ സംവദിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത് ഇസ്ലാഹികളിലെ ബ്ലോഗ് വായിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാടില്ലായ്മ മനസ്സിലാകാതിരിക്കാനുള്ള താല്കാലികാശ്വാസം മാത്രമാണ് എന്നാണ് ഇതില്‍ നിന്നും ഞാന്‍ മനസ്സിലാകുന്നത്.
ലത്തീഫ് സാഹിബ് മാത്രമല്ല, മുജാഹിദുകളെ ഇകഴ്ത്തിക്കാണാനാഗ്രഹിക്കുന്ന പലരും ഉപയോഗിക്കുന്ന ഒന്നാണ് ‘നിലപാടില്ലാത്തവർ’ എന്ന കമന്റ്. മുജാഹിദുകൾക്ക് വ്യക്തമായ നിലപാടുണ്ട്. അത് ക്രിസ്റ്റൽ ക്ളിയറാണ്. ഒളിച്ച് വെക്കാനില്ല, ഇരട്ടാത്താപ്പില്ല, പല വിധത്തിൽ വ്യാഖ്യാനിക്കാനില്ല. നേർക്ക് നേരെയുള്ളവ കാണാനോ വായിച്ചറിയാനോ മുരടിച്ച മനസ്സുകൾക്കാവുന്നില്ല. അത് കൊണ്ട് തന്നെ ബസ്റ്റാന്റും ഇനാമും പറഞ്ഞ് യഥാർത്ഥ വിഷയത്തിൽ കമ പറയാതെ ഓലപാമ്പ് കാട്ടി പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് വള്ളിക്കുന്നിന്റെ ബ്ളോഗിൽ നന്നായി വിളമ്പിയിട്ടുണ്ട്. സ്വന്തം നിലപാട് വ്യക്തമാക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരം വിലകുറഞ്ഞ കമന്റടിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന ഭീരുക്കളെ പോലെയാവരുതെ എന്ന് ഉണർത്തട്ടെ.
ഇസ്ലാഹികളുടെ നിലപാട് ഇവിടെ പറഞ്ഞിട്ടുണ്ട്
>>> മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് വള്ളിക്കുന്നിന്റെ ബ്ളോഗിൽ നന്നായി വിളമ്പിയിട്ടുണ്ട്. <<<
ജമാഅത്തിന്റെ മതേതരത്വം ദേശീയത്വം ജനാധിപത്യം തുടങ്ങിയിവയിലുള്ള നിലപാടുകളെ ശക്തിയുക്തം എതിര്‍ത്തപ്പോള്‍ ഇക്കാര്യത്തില്‍ മുജാഹിദുകള്ക്കെന്താണ് പറയാനുള്ളതെന്ന ആകാംക്ഷയായി ലബികുന്നക്കാവിന്. അദ്ദേഹം ചോദിച്ചു:
ഇനി സലഫികള്‍ക്ക് നിലപാടുണ്ടെങ്കില്‍ അവര്‍ പറയട്ടെ
൧) ദേശീയത്ത ത്തോട് സലഫികളുടെ നിലപാട് എന്താണ്??
൨) മതേതരത്തത്തോട് സലഫികളുടെ നിലപാട് എന്താണ്??
൩) ജനാധിപത്യത്തോട് സലഫികളുടെ നിലപാട് എന്താണ്???
൪) രാഷ്ട്രീയത്തോട് സലഫികളുടെ നിലപാട് എന്താണ്???
സലഫികള്‍ ഖുര്‍.ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആവും കാര്യങ്ങള്‍ക്ക് മറുപടി പറയുക എന്ന് വിചാരിക്കുന്നു....
ഇതേ ചോദ്യം നാല് തവണ ആവര്‍ത്തിച്ച് ചോദിച്ച് ഒരു നിലക്കും രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് ആ മഹത്തായ മറുപടി വന്നത് അത് ഇങ്ങനെ വായിക്കാം.
maip said..
>>>> labikunnakkavu said...
>>നിലപാടില്ലാത്തവര്‍ നിലപാടുള്ളവരെ വിമര്‍ശി.ക്കന്നത് ശരിയാണോ മൈപ്പേ..<<
ആരു പറഞ്ഞു നിലപാടില്ലെന്ന്? എഴുതാപുറം വായിക്കല്ലെ. മുജാഹിദുകൾ പ്രസ്ഥാന രൂപീകരണം തൊട്ട് പറയുന്ന വിഷയമാണ്, രാഷ്ട്രീയമെന്നത് ദുനിയവിന്റെ വിഷയത്തിൽ പെട്ടതാണെന്ന്. ഇത് ‘ലബി’ബിനും ജമാഅത്തിന്റെ എല്ലാ നേതാക്കന്മാർ തൊട്ട് സകല കൌമീങ്ങൾക്കും അറിവുള്ളതാണ്. എന്നീട്ടും നിലപാടില്ലെന്ന് !! ഇല്ലാത്തത് അടിച്ചേൽപ്പിക്കണോ? കഴിയുമെങ്കിൽ ജമാഅത്ത് നേതാക്കൾ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ ഡൊമോക്രസിയെ കുറിച്ച് പറയ്. <<<<
ഇതാണ് വളളിക്കുന്നിന്റെ പോസ്റ്റില്‍ നന്നായി വിളമ്പി എന്നുപറഞ്ഞ മറുപടി. അഥവാ സലഫി നിലപാട്.
ഇത് ഒരു നിലപാടാണ് എന്നംഗീകിരക്കണമെങ്കില് എനിക്ക് ചില വ്യക്തതകള്‍ വേണ്ടിയിരുന്നു അതുകൊണ്ട് അവിടെ ഞാനിങ്ങനെ ചോദിച്ചു.
ജനാധിപത്യം, മതേതരത്വം, ദേശീയത്വം, സോഷിലിസം തുടങ്ങിയവയൊക്കെ ദുന്‍യാവുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ കണക്കാക്കാന്‍ കഴിയുന്ന ദുന്‍യാകാര്യമാണ് എന്നാണ് താങ്കളും കരുതുന്നതെങ്കില്‍ അഹങ്കാരത്തോടെയോ ഭീഷണിയുടെ സ്വരത്തിലോ ഒന്നുമല്ല. നിങ്ങളും സുഹൃത്തുക്കളും ഇസ്ലാമിനെ ഒന്നുകൂടി പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. രാഷ്ട്രീയ ദുന്യാവിന്റെ കാര്യമാണ് എന്ന് പറയുമ്പോള്‍ അത് ആഖിറത്തിന്റെ കാര്യമല്ല എന്നാണോ താങ്കളും സുഹൃത്തുക്കളും കരുതുന്നത്. അതല്ല ദീനിന്റെ കാര്യമല്ല അതില്‍ പ്രത്യേകിച്ച് വിശുദ്ധഖുര്‍ആനോ പ്രവാചക ചര്യയോ എന്ത് പറയുന്നു എന്ന നോക്കേണ്ടതില്ല. മത്തിവാങ്ങാന്‍ സ്വര്‍ണകടയില്‍ പോകാത്തതുപോലെ രാഷ്ട്രീയം പോലയുള്ളവ ഖുര്‍ആനില്‍ തെരയേണ്ടതില്ല എന്നാണ് വാദമെങ്കില്‍. വിനീതമായി ഒരു കാര്യം ചോദിച്ചോട്ടെ പ്രവാചകന് മദീനയിലെത്തിയ ഉടനെ ഒരു കൃഷി പോലെ (?) ഭരണം എന്ന ഒരു ദുന്യാവിന്റെ കാര്യത്തില്‍ മുഴുകുകയായിരുന്നോ.
ലതീഫ് സാഹിബ് --ഇവര്‍ക്ക് ഇസ്ലാമിന്റെ രാഷ്ട്രീയം അലര്‍ജിയാണ് --ദുനിയാവിന്റെ ചക്കരക്കുടം മാത്രം മതി--അത് മോന്തി കുടിചോട്ടെ--വിട്ടുകള --വട്ട് കേസുകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ