2010, ജൂൺ 12

ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി ശ്രമിക്കണോ ?


23 അഭിപ്രായങ്ങള്‍:

CKLatheef പറഞ്ഞു...

പ്രിയ നൗഷാദ്,

ഇത് ഹദീസ് പണ്ഡിതനായ അബ്ദുസ്സലാം സുല്ലമിയുടെ പുസ്തകത്തില്‍നിന്നായിരുന്നോ!!!?. ഞാന്‍ വിചാരിച്ചു നൗഷാദോ മൈപ്പോ എഴുതിയതായിരിക്കുമെന്ന്. ഇപ്പോള്‍ മനസ്സിലായി ഞങ്ങള്‍ക്ക് സംവദിക്കാന്‍ കിട്ടിയത് ഇസ്‌ലാഹികളില്‍ ഏറ്റവും മാന്യമായി പെരുമാറാനറിയുന്നവരും എറ്റവും നല്ല സത്യസന്ധരേയുമാണെന്ന്.:)

എന്താ സലാം സാഹിബിന്റെ ഉടായ്പ്പുകള്‍, ജമാഅത്തിന് ഭരണം കിട്ടിയാല്‍ തൗഹീദ് പ്രസ്ഥാനത്തെ നിരോധിക്കുകയും അതിന്റെ പണ്ഡിതന്‍മാരെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുമെന്ന് ന്യായമായി ആശങ്കിക്കണമെത്രെ. ഇതൊക്കെയാണല്ലോ നിങ്ങളുടെ അവലംബം. എന്നിട്ടും നിങ്ങല്‍ എത്രമാന്യമായി ഞങ്ങളോട് സംവദിക്കുന്നു. ശരിക്കും അത്ഭുതം തോന്നുന്നു.

പിന്നെ മറ്റൊന്നു കൂടി പറയട്ടെ. ഇതില്‍ സ്‌കാന്‍ ചെയ്ത് നല്കിയ പേജുകളും താങ്കള്‍ നല്‍കുന്ന തലക്കെട്ടും ഒരു ബന്ധവുമില്ല.

സുഹൃത്തുക്കളെ നിങ്ങള്‍ നിങ്ങളുടെതായ മറുപടി പറയൂ. ഇസ്‌ലാമിക രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണോ വേണ്ടെ. ഒന്നുകില്‍ വേണം. അല്ലെങ്കില്‍ വേണ്ട. രണ്ടിനും അതിന്റെ ന്യായം വ്യക്തമാക്കുക. എന്നിട്ട് അതിന് മറുപടി ഞങ്ങളെ പറയാന്‍ അനുവദിക്കുക. അതിന്റെ ന്യായം ഞങ്ങളും പറയാം. അല്ലാതെ ഇതെന്ത് പണിയാണ്?.

ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണോ വേണ്ടേ എന്നതല്ല, ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും തകര്‍ക്കാന്‍ വര്‍ഗീയവാദികളെ അനുവദിക്കണോ വേണ്ടേ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം എന്ന് പറഞ്ഞാല്‍ എന്താണതില്‍നിന്ന് മനസ്സിലാകുക.

സത്യത്തില്‍ നിങ്ങള് തോല്‍പിക്കുന്നത് ഇസ്‌ലാമിനെയല്ല നിങ്ങളെത്തന്നെയാണ്. അത് നിങ്ങള്‍ക്കൊരുനാള്‍ ബോധ്യമാകും.

Noushad Vadakkel പറഞ്ഞു...

@CKLatheef താന്കള്‍ ഉരുണ്ടു കളിയുടെ ആശാനാണ് എന്ന് എല്ലാവര്‍ക്കുമറിയാം .

>>>പ്രിയ നൗഷാദ്,

ഇത് ഹദീസ് പണ്ഡിതനായ അബ്ദുസ്സലാം സുല്ലമിയുടെ പുസ്തകത്തില്‍നിന്നായിരുന്നോ!!!?. ഞാന്‍ വിചാരിച്ചു നൗഷാദോ മൈപ്പോ എഴുതിയതായിരിക്കുമെന്ന്. ഇപ്പോള്‍ മനസ്സിലായി ഞങ്ങള്‍ക്ക് സംവദിക്കാന്‍ കിട്ടിയത് ഇസ്‌ലാഹികളില്‍ ഏറ്റവും മാന്യമായി പെരുമാറാനറിയുന്നവരും എറ്റവും നല്ല സത്യസന്ധരേയുമാണെന്ന്.<<<

എന്തെ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചാല്‍ മറുപടി പറയാന്‍ കൈ വെറയ്ക്കുമോ?

പിന്നെ നിങ്ങള് മഹാ പണ്ടിതനല്ല്യോ !!!
സ്വന്തം വാചകങ്ങള്‍ മാത്രമേ പറയൂ അത്രേ ...
(എനിക്ക് സമയക്കുറവുള്ള കാര്യം ഈ ബ്ലോഗിലെ 'ആമുഖം' പേജിലും കുറെ കമന്റുകളിലും പറഞ്ഞിട്ടുണ്ട് . അത് വീണ്ടും ഓര്‍മിപ്പിക്കുന്നു. സമയം പോലെയേ മറുപടി എഴുതുവാന്‍ സാധിക്കൂ )



>>>
എന്താ സലാം സാഹിബിന്റെ ഉടായ്പ്പുകള്<<<

ഉത്തരം മുട്ടുമ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇങ്ങനെയും കൊഞ്ഞനം കുത്തുമോ ??!!

>>>> ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണോ വേണ്ടേ എന്നതല്ല, ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ മതേതരത്വവും തകര്‍ക്കാന്‍ വര്‍ഗീയവാദികളെ അനുവദിക്കണോ വേണ്ടേ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം എന്ന് പറഞ്ഞാല്‍ എന്താണതില്‍നിന്ന് മനസ്സിലാകുക. <<<

ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാകും ,ജമാഅത്തെ ഇസ്ലാമി എന്ന് പറഞ്ഞു നടക്കുന്ന "മൌദൂദിസം 'ബാധിച്ച ചില പണ്ഡിത നാട്ട്യക്കാര്‍ക്ക് മാത്രം മനസ്സിലാകുകയില്ല .

സ്വം പറഞ്ഞു...

ഈ ചോദ്യം ചോദിച്ച നിര്ബ്ബാഗ്യവാന്‍ ഞാനാണ്‌
താങ്ങള്‍ എനിക്കൊരു പുസ്തകത്തിന്റെ പേജുകള്‍ തന്നു
മറ്റൊരാളോട് അടികൂടുന്നു .

ഉത്തരം മാത്രമില്ല

എന്നാല്‍ ഏതെങ്കിലും കൊഞ്ഞട്ടക്കാര്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവന്നാല്‍ താങ്കള്ക് പുളിക്കില്ല എന്നും സര്‍വാത്മന സ്വാഗതം ചെയ്യുമെന്ന് തന്നെ ഞാന്‍ കരുതികൊട്ടെ.
അപ്പോഴും ജനങ്ങളിലുണ്ടയെക്കാവുന്ന തൌഹീദ് ചോര്‍ച്ച അടക്കാന്‍ മുന്നിലുണ്ടാവുമെന്നും ?

ഈ നീര്കൊലികൊല്കൊന്നും നമ്മളീ ഭയക്കുന്ന ഇസ്ലാമിക ഭരണം കൊണ്ട് വരാന്‍ സാധികില്ലാണ് അഗ്രഹിചെങ്കിലും നമുക്കീ നിഴല്‍ യുദ്ദം നിര്‍ത്തിയാലോ

Noushad Vadakkel പറഞ്ഞു...

@SWAM

>>>ഈ നീര്കൊലികൊല്കൊന്നും നമ്മളീ ഭയക്കുന്ന ഇസ്ലാമിക ഭരണം കൊണ്ട് വരാന്‍ സാധികില്ലാണ് അഗ്രഹിചെങ്കിലും
<<<

ജമാഅതിനെ നീര്‍ക്കോലി എന്ന് വിളിച്ചാല്‍ അവര്‍ താങ്കളെ എന്ത് വിളിക്കുമെന്ന് ആലോചിച്ചിട്ടു പോരെ ....

സ്വം പറഞ്ഞു...

എന്റെ കുറിപ്പില്‍ നിന്നും താങ്കള്‍ വായിചെടുതത് ഇത് മാത്രം ??
ഇസ്ലാമിക ഭരണത്തെ താങ്കളും ഭയക്കുന്നു എന്ന് സമ്മതിച്ചു കൊണ്ട് തന്നെ
JIH നെ നീര്‍കോലി എന്ന് ഞാന്‍ വിളിച്ചു എന്നതില്‍ താങ്കള്‍ സന്തോഷിക്കുന്നു
കഷ്ടം
ഒരു ആത്മ നിരീക്ഷണത്തിനും തയ്യാറാവാത്ത ഈ വായന
തന്നയാണ് താങ്കളുടെയും അത് പോല്ലുള്ള സഹോദരന്മാരുടെയും പ്രശ്നം ?
പറയാന്‍ ഇത്രമാത്രം
ഒന്ന് കൂടി വായിക്കൂ..... ദൈവ നാമത്തില്‍

Muneer പറഞ്ഞു...

പ്രിയ നൗഷാദ്,
മുകളിലെ സ്കാന്‍ പേജ് വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌ പറയാം. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നത് തന്നെയാണ് മുജാഹിദുകളുടെ ആത്യന്തിക ലക്‌ഷ്യം. അതിലേക്കുള്ള ചുവടുവെപ്പാണ് "പരിശുദ്ധ ഖുര്‍ആനും നബിചര്യയും അടിസ്ഥാനം ആക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക" എന്നത്.
ശരി ആണോ?
പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ട് ആ അധ്യായത്തിന്റെ മൊത്തം ആശയം മനസ്സിലാകാന്‍ പറ്റാത്തത് കൊണ്ടാണ് സംശയം ചോദിച്ചത്.

Noushad Vadakkel പറഞ്ഞു...

@Muneer ഇസ്ലാമിക രാഷ്ട്രം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ലക്ഷ്യമേ അല്ല ,പ്രവാചകന്മാര്‍ അഖിലവും പ്രബോധനം ചെയ്ത തൌഹീദ് ജനങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുക എന്നതാണ് ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രഥമ ലക്‌ഷ്യം . ജനങ്ങളില്‍ ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാം തങ്ങളുടെ മതമായി സ്വീകരിക്കാത്തിടത്തോളം ഇസ്ലാമിക രാജ്യം എന്ന ആശയത്തിനു പ്രസക്തിയില്ല . എന്നാല്‍ ജനങ്ങളില്‍ ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാം തങ്ങളുടെ മതമായി സ്വീകരിക്കുന്ന പക്ഷം ആ രാജ്യത് ഇസ്ലാമിക ഭരണം നിര്‍ബന്ധവുമാണ് .>>>>ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നത് തന്നെയാണ് മുജാഹിദുകളുടെ ആത്യന്തിക ലക്‌ഷ്യം.<<< ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തിക ലക്‌ഷ്യം അതാണ്‌ . പക്ഷെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്‌ഷ്യം അത് അല്ലേ അല്ല . എന്നാല്‍ ജനങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളില്‍ ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാം തങ്ങളുടെ മതമായി സ്വീകരിക്കുന്ന പക്ഷം ആ രാജ്യത് ഇസ്ലാമിക ഭരണം നിര്‍ബന്ധവുമാണ് .

Noushad Vadakkel പറഞ്ഞു...

@SWAM

>>>>ഇസ്ലാമിക ഭരണത്തെ താങ്കളും ഭയക്കുന്നു എന്ന് സമ്മതിച്ചു കൊണ്ട് തന്നെ<<<

മുകളില്‍ കൊടുത്തിട്ടുള്ള മറുപടി വായിച്ചാല്‍ മനസ്സിലാക്കാം എന്താണ് വസ്തുത എന്ന് .അല്ലെങ്കില്‍ സ്കാന്‍ ചെയ്തിട്ടുള്ളതില്‍ രണ്ടാമത്തെ പേജിന്റെ തുടക്കം മുതല്‍ വായിച്ചാലും മതി . :)



>>>
JIH നെ നീര്‍കോലി എന്ന് ഞാന്‍ വിളിച്ചു എന്നതില്‍ താങ്കള്‍ സന്തോഷിക്കുന്നു
കഷ്ടം <<<

നീര്കൊലി പ്രയോഗം താങ്കളാണ് പ്രയോഗിച്ചത് . അത് ഞങ്ങള്‍ക്ക് വേണ്ടാത്തത് കൊണ്ട് സന്തോഷ പൂര്‍വ്വം തിരിച്ചയച്ചതാണ് .:)

Noushad Vadakkel പറഞ്ഞു...

@SWAM

>>>ഒരു ആത്മ നിരീക്ഷണത്തിനും തയ്യാറാവാത്ത ഈ വായന
തന്നയാണ് താങ്കളുടെയും അത് പോല്ലുള്ള സഹോദരന്മാരുടെയും പ്രശ്നം ?<<<

ആത്മ നിരീക്ഷണം ആര്‍ക്കെങ്കിലും പൈതൃകമായി കിട്ടുന്ന ഒന്നല്ലല്ലോ ? വായിക്കുന്ന കാര്യങ്ങള്‍ നന്നായി മനസ്സിരുത്തി വായിക്കാതതാണ് പലരുടെയും പ്രശ്നം .
കേവലം ഉപരിപ്ളവ ചിന്തകളാണ് പലരെയും ഭരിക്കുന്നത് . അതരക്കാരുമായി കൂട്ട് കൂടുന്ന പലര്‍ക്കും വസ്തുതകള്‍ തെളിവ് സഹിതം പറയുന്നവരോടെ പരമ പുശ്ചമായിരിക്കും . എന്നിട്ട് തങ്ങളുടെ വിവരക്കേടും ദുര്‍ഗ്ഗുണങ്ങളും മറ്റുള്ളവരില്‍ ആരോപിച്ചു സംത്രിപ്തിയടയും ....

താന്കള്‍ അത്തരക്കാരില്‍ പെടരുതേ എന്ന് അപേക്ഷിക്കുന്നു ....

Akbar പറഞ്ഞു...

ഒരു പ്രസ്ഥാനത്തിന് അതിന്റെ സ്ഥാപകനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ എത്ര ദയനീയമാണ്
-------------------------------------
അവര്‍ വന്നു വാതിലില്‍ മുട്ടി
ഞാന്‍ വാതില്‍ തുറന്നില്ല. കാരണം അത് "മനാത്തമാര്‍ ലാത്തയില്‍" ഭരണം പിടിക്കാനുള്ള സ്വാതന്ത്ര്യ സമരമായിരുന്നു. എനിക്കത് ശിര്‍ക്കായിരുന്നു

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ വാതില്‍ തുറന്നില്ല. കാരണം രാഷ്ട്രീയം എനിക്ക് നിഷിദ്ധമായിരുന്നു. കാരണം ഞാന്‍ മൌദൂദി അനുയായി ആയിരുന്നു

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നില്ല. കാരണം വോട്ടു ചെയ്യല്‍ എനിക്ക് ഹറാമായിരുന്നു.

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.
ഞാന്‍ തുറന്നില്ല. കാരണം അവര്‍ മൂല്യമില്ലാത്തവരായിരുന്നു. ഞാന്‍ മൂല്യം നോക്കുന്നവനും.

അവര്‍ വന്നു പിന്നെയും വാതിലില്‍ മുട്ടി.

ഞാന്‍വാതില്‍ മലര്‍ക്കെ തുറന്നു.- കാരണം ഞാന്‍ എന്‍റെ നേതാവിനെ പടിക്ക് പുറത്താക്കി കഴിഞ്ഞിരുന്നു. അവരോ ദൈവ നിഷേധികളും സ്വര്‍ഗത്തിന്റെ അത്യുന്നതങ്ങളില്‍ പോലും ദൈവവുമായി ഏറ്റുമുട്ടാന്‍ ഉപദേശിച്ചവരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞവരുമായിരുന്നു. "മതമില്ലാത്ത" അവര്‍ക്ക് "ജീവന്‍" കൊടുക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിച്ചു. അവരുടെ സൈദ്ധാന്തിക പ്രത്യയ ശാസ്ത്രങ്ങളും ഞങ്ങളുടെ മൂല്യത്തകര്‍ച്ചയും ചേര്‍ത്തു ഞങ്ങള്‍ ഒന്നായി പാടുന്നു. ഒരു നവ വിപ്ലവ ഗാനം.

"""മതമല്ല മതമല്ല മതമല്ല പ്രശ്നം
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം""".
----------------------------------

Muneer പറഞ്ഞു...

>> ജനങ്ങളില്‍ ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാം തങ്ങളുടെ മതമായി സ്വീകരിക്കാത്തിടത്തോളം ഇസ്ലാമിക രാജ്യം എന്ന ആശയത്തിനു പ്രസക്തിയില്ല . എന്നാല്‍ ജനങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളില്‍ ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാം തങ്ങളുടെ മതമായി സ്വീകരിക്കുന്ന പക്ഷം ആ രാജ്യത് ഇസ്ലാമിക ഭരണം നിര്‍ബന്ധവുമാണ് .<<
ഇങ്ങനെ ഒരു മാതൃക പ്രവാചകനില്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? മദീനയില്‍ പ്രവാചകന്‍ രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ മുസ്ലിങ്ങള്‍ അവിടെ മൂന്നാമത്തെ വലിയ കക്ഷി മാത്രമാണ്. ആദ്യമായി നബി അവിടെ ചെയ്തത് മറ്റു മതക്കാരുമായി(അവരുടെ ഗോത്രതലവന്മാരുമായി) ഒരു കരാറില്‍ എത്തുകയായിരുന്നു. അവര്‍ക്ക് ആരാധന സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു നല്‍കിക്കൊണ്ട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചു‌. പ്രസക്തിയില്ലാത്ത ഒരു കാര്യത്തിനു വേണ്ടി പ്രവാചകന്‍ ഇറങ്ങിത്തിരിച്ചു എന്നല്ലേ താങ്കള്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം?

മറ്റു മതക്കാര്‍ക്ക് ഇസ്ലാമിക ഭരണം എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള അബദ്ധധാരണകള്‍ തിരുത്തിയാല്‍ തന്നെ അവര്‍ അവരുടെ മതത്തില്‍ ഉറച്ചു നിന്ന് കൊണ്ട് തന്നെ ഇസ്ലാമിക ഭരണത്തിന് സമ്മതിക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. കാരണം അത് കുറ്റമറ്റതാണ്‌ എന്നത് തന്നെ. ഏറ്റവും വലിയ അബദ്ധധാരണയാണ് ആരാധനാ സ്വാതന്ത്ര്യം ഉണ്ടാവുകയില്ല എന്നത്. ജനങ്ങള്‍ക്ക്‌ അവര്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും അവരെ മതം മാറാന്‍ നിര്‍ബന്ധിക്കില്ലെന്നും ഇവിടെ പലര്‍ക്കും അറിയില്ല. അവരെ മതം മാറ്റിക്കുക എന്നത് നമ്മുടെ ലക്ഷ്യം ആക്കാന്‍ പറ്റുകയെ ഇല്ല, കാരണം സന്ദേശം എത്തിക്കലാണ് നമ്മുടെ ദൗത്യം. അത് സ്വീകരിക്കലും തള്ളലും അവര്‍ക്ക് ദൈവം കൊടുത്ത സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് യാതൊരുവിധ വിവേചനവും അവര്‍ക്ക് നേരെ കാണിക്കാന്‍ നാം അര്‍ഹരല്ല. ആ സ്വാതന്ത്ര്യത്തിന്‍റെ ഫലം നല്‍കാന്‍ ദൈവത്തിനേ അധികാരം ഉള്ളൂ, കാരണം ആ സ്വാതന്ത്ര്യം നല്‍കിയത് ദൈവം ആണ്.

Muneer പറഞ്ഞു...

പ്രിയ നൗഷാദ്,
മറുപടി ഒന്നും കിട്ടിയില്ല. സമയമില്ലാത്തത് കൊണ്ടാണെന്ന് കരുതുന്നു. മറുപടി ലളിതമാക്കാനായി ചോദ്യങ്ങള്‍ അക്കമിടാം,

1) നമ്മുടെ രാജ്യം മുസ്ലിം ഭൂരിപക്ഷം ആക്കലാണ് (ഭൂരിപക്ഷവും യഥാര്‍ത്ഥ ഇസ്ലാമിലേക്ക് വരലാണ്) നമ്മുടെ ലക്‌ഷ്യം എന്ന് വിശ്വസിക്കുന്നുണ്ടോ?
2)ഭൂരിപക്ഷം ആളുകളും യഥാര്‍ത്ഥ ഇസ്ലാമിലേക്ക് വരാത്തിടത്തോളം കാലം ഇസ്ലാമിക രാഷ്ട്രത്തിന് പ്രസക്തി ഇല്ല, അഥവാ പ്രവാചകന്‍റെ മാതൃക അബദ്ധം ആയിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?
3) ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പത്തെ കുറിച്ച് അമുസ്ലിംകള്‍ക്കിടയിലുള്ള അബദ്ധ ധാരണകള്‍ നീക്കാന്‍ ശ്രമിക്കുന്നത് അനാവശ്യം ആണെന്ന് മാത്രമല്ല, അത് തീവ്രവാദം ആണെന്നും വിശ്വസിക്കുന്നുണ്ടോ?

Reaz പറഞ്ഞു...

ഓഗസ്റ്റ്‌ 9 നു ശേഷവും സമയം കിട്ടാതതു വളരെ കഷ്ടമായിപ്പോയി
പല ബ്ലോഗ്സിലും ഇതിനു ശേഷവും താങ്കളുടെ പ്രതികരണം കണ്ടു...
സമയം എന്നത് വെറും ഒരു ബഡായി...
വാദി പ്രതിയായി എന്ന് അനുമാനിക്കാം...

Reaz പറഞ്ഞു...

പ്രസ്തുത പുസ്തകത്തിലെ "ഇസ്‌ലാമും ഭരണവും" എന്ന അധ്യായത്തില്‍ നിന്ന്
<<<

``ഭൂമിയില്‍ നാം അവര്‍ക്ക്‌ സ്വാധീനം നല്‌കിയാല്‍ നമസ്‌കാരം നിലനിറുത്തുന്നവരും സകാത്ത്‌ കൊടുക്കുന്നവരും നന്മ ഉപദേശിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമത്രെ അവര്‍'' (ഹജ്ജ്‌: 41). ഭരണം ലഭിച്ചാല്‍ നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത്‌ കൊടുക്കുവാനും സമൂഹത്തിലെ തിന്‍മ വിരോധിക്കുവാനും നന്മ കല്‌പിക്കുവാനും അവര്‍ ജാഗ്രത പുലര്‍ത്തുമെന്നാണ്‌ ഖുര്‍ആന്‍ പ്രയോഗിച്ചശൈലി. ഈ ശൈലി ആരാധനകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അതിന്റെ ആത്മീയത കൂടുതല്‍ പ്രകാശിപ്പിക്കുന്നു. അങ്ങനെ അത്‌ പഠിക്കുവാനും ഗ്രഹിക്കുവാനും ഉത്സാഹം കാണിക്കുന്ന ഒരു സ്‌ത്രീ പുരുഷ സമൂഹത്തെ വളര്‍ത്തുന്നു.
>>>>>
ഇതു സഹോദരന്‍ മുനീറിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു

CKLatheef പറഞ്ഞു...

മുജാഹിദുകളില്‍നിന്നാണോ മറുപടി പ്രതീക്ഷിക്കുന്നത് നല്ല കാര്യമായി.

വേണമെങ്കില്‍ ജമാഅത്ത് കാലാകാലങ്ങളിലെടുത്ത തീരുമാനം ഒരു പുസ്തകമാക്കി അവര്‍ നിങ്ങള്‍ക്ക് നല്‍കും. തല്‍കാലം ആ സേവനം കൊണ്ട് ജമാഅത്ത് തൃപ്തിപ്പെടുക.

അതില്‍ ഒരു ഉദ്ധരണി കണ്ട് പിടിക്കാനുള്ള സമയം മതിയായിരുന്നു, 'ഇതാ ഞങ്ങള്‍ മനസ്സിലാക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയം ഇതാണ്. ഇതിനാണ് ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും പിന്തുണയുള്ളത്'. എന്ന് വിശദീകരിച്ചു പറഞ്ഞാല്‍ ജമാഅത്ത് പ്രവര്‍ത്തകരിലാരും അത് സാകൂതം വായിക്കുകയും സ്വയം വിചാരണ നടത്തുകയും ചെയ്യും. അല്ലെങ്കില്‍ വ്യക്തമായി പറയണം, 'ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടാന്‍ പാടില്ല'. അതുമല്ലെങ്കില്‍ 'ഇസ്‌ലാമിലെ രാഷ്ട്രീയ ആധുനിക യുഗത്തിന് ഫിറ്റല്ല' എന്ന് പറയണം. ഇതൊന്നും പറയില്ല എന്നാല്‍ എല്ലാം പറഞ്ഞു എന്ന് വരുത്തിതീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കും, ഒന്നും പറയില്ല. അല്ലെങ്കില്‍ ഒന്നിച്ച് പറയും. വിവിധ ആളുകള്‍ വിവിധ രൂപത്തില്‍ പറയും. എതായാലും ജമാഅത്ത് ഇക്കാര്യത്തില്‍ ചെയ്യുന്നത് ശരിയല്ല എന്ന തികഞ്ഞ ബോധ്യം മുജാഹിദിലെ ഓരോ കുട്ടിക്കുമുണ്ട്. അതാണ് ഞാന്‍ കണ്ട മുജാഹിദ് പ്രസ്ഥാനം. അതിനപ്പുറം നൗഷാദിന്റെ ഒരു ഡസന്‍ ബോഗില്‍നിന്നും ആര്‍ക്കും ലഭിക്കാനിടയില്ല.

Reaz പറഞ്ഞു...

രാഷ്ട്രീയം ഇസ്ലാമിന്റേതോ ജമാഅത്തെ ഇസ്ലാമിയുടെയോ?

കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക

Anees Aluva പറഞ്ഞു...

"ഒരു രാഷ്ട്രത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാവുകയും അവര്‍ ഇസ്‌ലാമികഭരണം നടപ്പാക്കണമെന്ന് ജനാധിപത്യാടിസ്ഥാനത്തില്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രം നടപ്പാവുന്നതാണ് ഇസ്‌ലാമിക ഭരണം അഥവാ ദൈവരാജ്യം. അതാവട്ടെ, കൈവെട്ടും തലവെട്ടും അല്ല, മാനവികതയും സാമൂഹിക നീതിയും നടപ്പാക്കലും മനുഷ്യാവകാശസംരക്ഷണവുമാണ്. ലോകത്തിലെ അമ്പത്തെട്ടോളം മുസ്‌ലിം രാജ്യങ്ങളില്‍ സൗദി അറേബ്യയിലും ഇറാനിലുമൊഴിച്ചെവിടെയും ഭരണകൂടങ്ങള്‍ ഇസ്‌ലാമികമാണെന്ന് അവകാശപ്പെടുന്നുപോലും ഇല്ല. അവരുടെ അവകാശവാദത്തെയാകട്ടെ, മറ്റുള്ളവര്‍ പൂര്ണാ ര്ഥതത്തില്‍ അംഗീകരിക്കുന്നുമില്ല. എന്നിട്ടാണോ മുസ്‌ലിംകള്‍ വെറും 12 ശതമാനം മാത്രം വരുന്ന ഇന്ത്യയില്‍ ഇസ്‌ലാമികഭരണം നടപ്പാക്കാന്‍ ആരെങ്കിലും വെമ്പല്ക്കൊശള്ളുക? അങ്ങനെ വല്ലവരുമുണ്ടെങ്കില്‍ അത് ക്രമസമാധാന പ്രശ്‌നമായിട്ടല്ല ചികില്സിലച്ചുമാറ്റേണ്ട മനോരോഗമായിട്ടാണ് കാണേണ്ടത്. മൊത്തം ഇന്ത്യയിലെ മൂന്നുകോടി താമസിക്കുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഈ കേരളത്തില്‍ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിക്കാമെന്ന മോഹം വല്ലവര്ക്കു മുണ്ടെങ്കില്‍ അത് കൂടുതല്‍ വലിയ മണ്ടത്തരമാണ്."

(തീവ്രവാദം: കോടിയേരിയുടെ പാളിപ്പോയ തിരക്കഥ

എ.ആര്‍ maadhyama daily Thursday, July 22, 2010)

അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒ.അബ്ദുള്‍റഹിമാന്‍ സാഹിബിനോട് അന്വേഷിക്കുക.

Anees Aluva പറഞ്ഞു...

"ജമാഅത്തെ ഇസ്ലാമി ഒരാധുനിക ഇസ്ലാമിക ജനാധിപത്യ സ്റേറ്റിന്റെ രൂപരേഖ അവതരിപ്പിക്കുന്നു എന്നത് ശരിയാണ്. മനുഷ്യ നിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ ഒന്നടങ്കം പരാജയം തെളിയിച്ചിരിക്കെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ആരായാലും പഠിക്കേണ്ടതും പരീക്ഷിക്കേണ്ടതുമാണ് ദൈവിക മാര്‍ഗ നിര്‍ദേശത്തിലധിഷ്ഠിതമായ ഇസ്ലാമിക സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ. വ്യക്തി സംസ്കരണത്തിലൂടെ സമൂഹ സംസ്കരണവും തദ്വാര രാജ്യ സംസ്കരണവും എന്നതാണ് അതിന്റെ വ്യവസ്ഥാപിത രീതി. അത് ലോകത്തെവിടെയുമെന്ന പോലെ ഇന്ത്യയിലും സമാധാനപരമായി പ്രബോധനം ചെയ്യാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അവകാശവും സ്വാതന്ത്യ്രവുമുണ്ട്. അതൊരിക്കലും ഒരു മുസ്ലിം വംശീയ സ്റേറ്റായി തെറ്റിദ്ധരിക്കപ്പെട്ടുകൂടാ. ഭയപ്പെടേണ്ട ഒന്നും അതിലില്ലതാനും"
{ഇസ്ലാമിക ഭരണം prabodhanam Q&A 28.8.2010)

വ്യക്തി സംസ്കരണത്തിലൂടെ സമൂഹ സംസ്കരണവും തദ്വാര രാജ്യ സംസ്കരണവും എന്നതാണ് അതിന്റെ വ്യവസ്ഥാപിത രീതി.... അത് സംഭവിക്കാന്‍ ആദ്യം ഇസ്ലാമും മുസ്ലിംകളും വേണമല്ലോ‌!!!.

Noushad Vadakkel പറഞ്ഞു...

@Muneer
ദാ ഇവിടെ ക്ലിക്കിയാല്‍ പുസ്തകം മുഴുവനായി വായിക്കാം

Reaz പറഞ്ഞു...

@ നൌഷാദ്,

ജ.ഇ യുടെയോ അല്ലെങ്കില്‍ എ.ആര്‍ ന്റെയോ അഭിപ്രയമാല്ലല്ലോ മുകളില്‍ മുനീര്‍ ചോദിച്ചത്.
പ്രസ്തുത ചോദ്യങ്ങളില്‍ താങ്കള്‍ ഉള്‍കൊള്ളുന പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്തെന്ന്‌ അറിയാനാണ് ഞാന്‍ ആഗ്രഹിക്കുനത്.

ലത്തീഫ്‌ തൊട്ടുമുകളില്‍ എഴുതിയത് ഒന്നുകൂടി വാഴിക്കുന്നത് നന്നായിരിക്കും
"വേണമെങ്കില്‍ ജമാഅത്ത് കാലാകാലങ്ങളിലെടുത്ത തീരുമാനം ഒരു പുസ്തകമാക്കി അവര്‍ നിങ്ങള്‍ക്ക് നല്‍കും. തല്‍കാലം ആ സേവനം കൊണ്ട് ജമാഅത്ത് തൃപ്തിപ്പെടുക..."
ഇതു തന്നെ വീണ്ടും ആവര്‍ത്തിക്കുന്നതില്‍ എന്തര്‍ത്ഥം?

Muneer പറഞ്ഞു...

പ്രിയ നൗഷാദ്,
ലിങ്കിനു നന്ദി. ഇബാദത്തിനെ കുറിച്ചുള്ള അദ്ധ്യായം വായിച്ചു. ബാക്കി ഭാഗങ്ങള്‍ സമയം കിട്ടുമ്പോള്‍ വായിക്കാം. ഇബാദത്തിന്‍റെ വിഷയത്തില്‍ എനിക്കുള്ള ചോദ്യങ്ങള്‍ താങ്കളുടെ ഈ ബ്ലോഗില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെ പല പല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തന്നു എന്നെക്കൊണ്ട് ഒരേ ചോദ്യം തന്നെ ചോദിപ്പിക്കുന്നതിനെക്കാള്‍ നല്ലത് താങ്കള്‍ തന്നെ ഈ വിഷയത്തില്‍ താങ്കള്‍ക്കു മനസ്സിലായ വിധത്തില്‍ ഉത്തരം നല്‍കുന്നതല്ലേ?

സാജിദ് ഈരാറ്റുപേട്ട പറഞ്ഞു...

മുജാഹിദുകാര്‍ എന്തായാലും ഇസ്ലാമിക ഭരണം ലഭ്യമാക്കാത്ത സ്ഥിതിക്ക്, ഇസ്ലാഹി പ്രബോധനം നടത്തി എല്ലാരും മുസ്ലിംകളായാല്‍ ഭരിക്കാന്‍ ജമാഅത്തിനെ ഏല്‍പിക്കാം അല്ലേ. അവരല്ലേ ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്നത്.

محمد علي شهاب الإرشادي പറഞ്ഞു...

���� പ്രാരംഭഘട്ടത്തിൽ “ഹുകൂമത്തെ ഇലാഹി” (ദൈവീക ഭരണം) ആയിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് “ഇഖാമതുദ്ധീൻ“ (ദീൻ നിലനിർത്തൽ) എന്നക്കി ��ഇതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് നായികക്ക് നാല്പത് വട്ടം മനസ്സിലുറപ്പിച്ചു നാവുകൊണ്ട് വെളിവാക്കി പറയുന്നുണ്ടെങ്കിലും കയ്യിലിരിപ്പ് കണ്ട് ആരെങ്കിലും അവരുടെ ലക്ഷ്യം “ഇഖമതുത്തീൻ” (തീറ്റ നിലനിർത്തൽ) ആണെന്ന് പറഞ്ഞാൽ ഒട്ടും കുറ്റപ്പെടത്താനാവില����..കാരണം, പേരിൽ പൊലെതന്നെ പ്രവർത്തനത്തിലും ഒരു ചെരിവു പ്രകടമാണ്. ചിലരൊക്കെ അല്പസ്വല്പം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തിളക്കി “ ജനാബത്തെ ഇസ്ലാമി” എന്നും വിളിക്കാറുണ്ട്
������

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ