ഇന്ത്യയിലെ മതവിരുദ്ധരല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ സമുദായ ഉന്നമനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന മുസ്ലിംകളെ കപടവിശ്വാസികളായി മുദ്രകുത്താനും തങ്ങളുടെ "ത്വാഗൂത്തീ വര്‍ജ്ജനത്തിന്" താത്വിക മാനം നല്‍കാനും ജമാഅത്തുകാര്‍ ഉപയോഗിച്ചിരുന്ന ചിത്രീകരണങ്ങളിലൊന്നാണ് താഴെ.
അന്ന് മുജാഹിദുകളോട് ആയിരുന്നു ചോദ്യങ്ങള്‍ . ഇന്ന് അതേ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് അവര്‍ തന്നെയാണ് കൂടൂതല്‍ യോഗ്യര്‍ .
ജനാധിപത്യത്തോട് സഹകരിച്ച് ജനസേവനം നടത്തിയിരുന്ന മുസ്ലിംകളെ കപടരാക്കാന് വേണ്ടിയായിരുന്നു അന്ന് അതൊക്കെ എഴുതിപ്പിടിപ്പിച്ചത് . മുമ്പ് കപടരാക്കപ്പെട്ടവര്ക്ക് വേണ്ടി ഇന്ന് ജമാഅത്തുകാര്‍ തന്നെ അതിന് മറുപടി നല്കട്ടെ.
1. അല്ലാഹുവിന് വിറ്റ ശരീരവും സംമ്പത്തും "ജനങ്ങള്‍ക്ക് പരമാധികാരം " എന്ന ജനാധിപത്യ നിഷിദ്ധ വ്യവസ്ഥയുടെ "അഴിമതി വിമുക്തവും, വികസനത്തിനും" വേണ്ടി ശ്രമിക്കുന്ന ജമാഅത്തിന്റെ രാഷ്ട്രീയ മുന്നണിക്ക് മറിച്ച് വില്ക്കല് "നിഫാഖി"ല്‍ പെടുമോ ? ജന മുന്നണിയുടെ "പരമാധികാരി" അല്ലാഹുവും, ഭരണഘടന "ഖുര്‍ആനും സുന്നത്തു"മാണെന്ന് പ്രഖ്യാപിച്ചിട്ടൂണ്ടോ? കോണ്‍ഗ്രസ്സ്,ലീഗ് പോലെയുള്ള പാര്‍ട്ടികള്‍ അത് പ്രഖ്യാപിച്ചിട്ടില്ലാത്തത് കൊണ്ടാണല്ലോ അതില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലിംകള് "മുറിയന്‍ തൌഹീദ്കാരും അര്ദ്ധമുസ്ലിംകളുമെന്ന്" ആക്ഷേപിക്കപ്പെട്ടത് !. അക്കാര്യത്തില്‍ നിങ്ങളുടെ ബ്രാന്‍ഡും തുല്യം തന്നെയല്ലേ ??
2. ഒരു ജമാഅത്തുകാരന് പ്രവര്‍ത്തിക്കേണ്ടത് ഇസ്ലാമികാധിപത്യത്തിന് വേണ്ടിയോ അതോ നിഷിദ്ധ വ്യവസ്ഥയായ ജനാധിപത്യത്തിന്റെ വിമലീകരണത്തിനും സുഗമമായ നിലനില്പിനും വേണ്ടിയോ ?
3. ഇസ്ലാമികമല്ലാത്ത അടിത്തറകളില്‍ സ്ഥാപിതമായ രാഷ്ട്രം ചെയ്യുന്ന നല്ല, സാമൂഹ്യ സേവനപരമായ , മുസ്ലിം സമൂഹത്തിനുപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുമോ?
4. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്നണിയില്‍ ചേരാമോ?
5. റസൂലും സഹാബത്തും ഇസ്ലാം ദീനില്‍ നിന്ന് സഹകരണത്തിന്റെ പേരില്‍ ജൂതദീനില് ചേര്‍ന്നില്ല എന്നിരിക്കെ, ജമാഅത്തുകാര്‍ സഹകരണത്തിന്റെ പേരില്‍ "ഇസ്ലാം ദീനില്‍ നിന്ന് പ്രജായത്ത ദീനി"ന്റെ നിലനില്പിന്ന് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ ചേരുന്നത് ശരിയോ? ജനാധിപത്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാമോ??
6. റസൂലിന്റെ പിന്നില്‍ നിന്ന് നമസ്കരിച്ച ഏതെങ്കിലും സഹാബി വല്ലപ്പോഴും മറ്റേതെങ്കിലും വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് പങ്കുവഹിച്ചിരുന്നുവോ? ഇല്ലെങ്കില്‍ ജനാധിപത്യം കളങ്കരഹിതമാക്കാന്‍ ജമാത്തുകാര്‍ ശ്രമിക്കുന്നതെന്ത് ? അത് കളങ്കപൂര്ണ്ണമായി സ്വയം തകര്ന്നടിയുകല്ലേ വേണ്ടത് ? നിഷിദ്ധ വ്യവസ്ഥ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അതിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുഹമ്മദ് നബിയും സഹാബത്തും ശ്രമിച്ചിട്ടുണ്ടോ? അതിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടാന്‍ ശ്രമിക്കലല്ലേ യഥാര്‍ത്ഥ ഇബാദത്ത്?
7. (ഉദാഹരണം : രാഷ്ട്രീയമായി, തന്നെകൊണ്ട് കഴിയുന്നിടത്തോളം ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കണമെന്ന സദുദ്ദേശത്തോടെ, അത്തരം കാര്യങ്ങള്‍ നന്നായറിയുന്ന സി. ആര് നീലകണ്ഠനെപോലെയുള്ള ആരെങ്കിലും നയിക്കുന്ന ഏതെങ്കിലും മുന്നണിയില്‍, അതിന്റെ ലക്ഷ്യം അംഗീകരിച്ചോ അല്ലാതെയോ ജമാഅത്തുകാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്.)
8. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാ എന്ന് പൂര്‍ണ്ണമായി അംഗീകരിച്ച ഒരാള്‍ "അതിനെതിരാകാതെ," , "നല്ല ഉദ്ദേശ്യങ്ങളോടെ" "പഞ്ചായത്ത് ഭരണം നല്ല നിലയില്‍ നടത്തിക്കൊണ്ട്പോകുന്നതിന്" നിഷിദ്ധ വ്യവസ്ഥയെ അംഗീകരിക്കുന്ന മുന്നണിയില്‍ അംഗമാകുന്നതും, നിഷിദ്ധവ്യവസ്ഥയുടെ പ്രതിനിധിയും പ്രതിഫലം പറ്റുന്ന നടത്തിപ്പ്കാരനും ആകുന്നതിനെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു?-അത് ഇസ്ലാമിക വിരുദ്ധമാകുമോ? അല്ലാഹുവിനോടും പ്രവാചകനോടുമുള്ള ധിക്കാരവും തദ്വാരാ കാപട്യവും ഈമാനിനും സത്യസാക്ഷ്യവചനത്തിനും വിരുദ്ധമാകുമോ?
പഴയ തിരക്കഥയുടെ ഒരു റീമേക്ക്.....
ഇപ്പോള്‍ ഇതൊന്നും "കപടവിശ്വാസിയുടെ" ലക്ഷണമല്ലെന്ന് തോന്നുന്നെങ്കില്‍ , അതു തന്നെ ഇതര മുസ്ലികളെ പറ്റിയും കരുതാനുള്ള വിശാലത ഇനിയെങ്കിലും കാണിച്ചാല്‍ നന്ന്....
--------------------------------------------------------------------------------------------------------------------------------
'ഇന്ന സ്വലാത്തീ വനുസ്കീ'യും ആധുനിക ജമാഅത്തുകാരും"
പ്രബോധനം വാരികയില്‍ നിന്ന്
"താഴെ ചരിത്രപരമായ ചില സിനാരിയോകള്‍ കൊടുക്കുന്നു. അവയെ നമ്മുടെ കാലവുമായി സമന്യയിച്ചുവായിച്ചുനോക്കൂ
1. മക്കയിലോ മദീനയിലോ പ്രാര്‍ത്ഥനക്ക് മാത്രം നേതൃത്വം കൊടുത്തുമതിയാക്കുന്ന മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് നമുക്ക് ചിന്തിക്കുവാന്‍ സാധിക്കുമോ? (ഇന്ന് ഇസ്ലാമിന്റെ സ്തംഭങ്ങളായി മുസ്ലിംകള് വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം മദീനയില്‍ വച്ചാണ് നിര്‍ബന്ധമായതെന്ന് ഓര്‍ക്കുക.) നബി(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിക്കുന്ന സഹാബികളില്‍ ആരെങ്കിലും പള്ളിക്കുപുറത്ത് അറബി അല്ലെങ്കില്‍ ഖുറൈശി ദേശീയ വ്യവസ്ഥിതിക്കോ പേര്‍ഷ്യന്‍ വ്യവസ്ഥിതിക്കോ പണിയെടുക്കുന്നതായി സങ്കല്പിക്കാന് സാധിക്കുമോ?പ്രാര്ത്ഥനേതര വിഷയങ്ങളില്‍ അബൂജഹലിനും ഉത്ത്ബത്തിനും ശൈബത്തിനുമൊക്കെ മുദ്രാവാക്യം വിളിച്ച് മുന്നേറുന്നത് ഒന്ന് ആലോചിച്ചുനോക്കുക. ഈ സ്വഭാവത്തിലായിരുന്നു നബി(സ) തന്റെ അനുയായികളെ സംഘടിപ്പിച്ചിരുന്നതെങ്കില്‍ 23 വര്‍ഷക്കാലം കൊണ്ട് നബി(സ) സൃഷ്ടിച്ച സാമൂഹ്യപരിവര്‍ത്തനം സാധ്യമാകുമായിരുന്നോ?" (പ്രബോധനം പേജ് 23, 1998 മാര്‍ച്ച് 7,തൗഹീദും ശിര്‍ക്കും)
ഇന്ത്യയിലെ മതവിരുദ്ധരല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ സമുദായ ഉന്നമനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന മുസ്ലിംകളെ കപടവിശ്വാസികളായി മുദ്രകുത്താന്‍ ജമാഅത്തുകാര്‍ പറഞ്ഞിരുന്ന ഉദാഹരണങ്ങളിലൊന്നാണ് മേല്‍ ഉദ്ധരിച്ചത്. ഇതുപോലെ വേറെയും 'ചരിത്രപരമായ ചില സിനാരിയോകള്‍ ' ജമാഅത്തുകാരെ പരിചയമുള്ളവര്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തുകാണും. കാലത്തിന്റെ കുത്തൊഴുക്കില്‍ അവര്‍ പറഞ്ഞത് അവരെ തന്നെ ഉണര്‍ത്തേണ്ട ദുര്ഗതിയിലെത്തി 'നയം മാറ്റ"മെന്ന മുഖം മൂടിയണിഞ്ഞ "ആദര്‍ശമാറ്റം".
നബി(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിച്ചവരില് ആരെങ്കിലും 'നിയമനിര്‍മ്മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക്(ജനാധിപത്യം)' എന്ന ദുഷിച്ച വ്യവസ്ഥിതിക്ക് പണിയെടുത്തിരുന്നോ? അതായത് ഇസ്ലാമിക വ്യവസ്ഥ മനസ്സിലും പ്രവര്‍ത്തനം ഇതരദീനീന്റെ (ജനായത്ത ദീനിന്റെ) ഇഖാമത്തിനുമായിരുന്നുവോ? അതിന്റെ പുര്ണ്ണശോഭയോടെയുള്ള നിലനില്‍പ്പ് ലക്ഷ്യമാക്കി രാഷ്ട്രീയ മുന്നണി ഉണ്ടാക്കി പ്രവര്‍ത്തിച്ചിരുന്നോ?
ജമാഅത്തിന്റെ രാഷ്ട്രീയ മുന്നണി 'നിയമനിര്‍മ്മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് എന്ന ജനാധിപത്യം' തകര്‍ത്തെറിഞ്ഞ് ദൈവത്തിന്റെ പരമാധികാരം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ?
അബൂജഹലിനും ഉത്ത്ബത്തിനും ശൈബത്തിനുമൊക്കെ മുദ്രാവാക്യം വിളിച്ച് ഇതര മുസ്ലിംകള് മുന്നേറുന്നത് ആലോചിച്ചുനോക്കുന്നതോടൊപ്പം ഇന്നസലാത്തീ വനുസ്ക്കീ ഓതി നമസ്കരിച്ച ശേഷം "അഴിമതിമുക്ത ജനാധിപത്യത്തിന്" പരിശ്രമിക്കുന്ന ജമാഅത്തുകാരുടെ റാലി കൂടി ചേര്‍ത്ത് നോക്കുക. "ഹുക്കൂമത്തെ ഇലാഹി" സ്ഥാപിക്കാന്‍ ആകെ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന ജമാഅത്തുകാരും "ജനാധിപത്യത്തിന്റെ" സംസ്ഥാപനത്തിനായി പോയ സ്ഥിതിക്ക് ഇനി ആരൂണ്ട് "പ്രവാചകന്റെ കൂടെ" ബാക്കി. ????
വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് പഠിപ്പിക്കപ്പെട്ട 'നിയമനിര്‍മ്മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് എന്ന ജനാധിപത്യ'
ആശ്ലേഷണമാണോ
(അധികാരികളെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്ന വശമല്ല ഉദ്ധേശിച്ചത് ) 50 വര്‍ഷക്കാലം കൊണ്ട് വന്ന പുരോഗതി.
'ഇന്ന സ്വലാത്തീ വനുസ്കീ' ജമാഅത്തുകാര്‍ക്ക് തന്നെ ഓതിക്കൊടുക്കേണ്ട ദുര്‍ഗതിയോ?
മാര്‍പ്പാപ്പയെ തന്നെ കുര്‍ബാന പഠിപ്പിക്കേണ്ടി വന്നെന്നോ ???
"ഭരണം മാറ്റാന്‍" ജമാഅത്ത് നടക്കുമ്പോള്‍ ഇസ്ലാഹീ പ്രവര്‍ത്തനം നടത്തിയവരോട് അന്ന് ജമാഅത്തുകാര്‍ പറഞ്ഞിരുന്നു ,
വലിയ "കുളം" നിര്‍മ്മിക്കാനുള്ള സ്ഥലത്ത് ചെറിയ ചെറിയ കുളങ്ങള്‍ കുഴിക്കല്‍ മണ്ടത്തരമാണെന്ന് .ഇന്ന് അത് അവരോട് തന്നെ പറയാം. കാരണം "ജനാധിപത്യം എന്ന ദുഷിച്ച വ്യവസ്ഥയെ തന്നെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ , പിന്നെ അതിലെ അഴിമതിയും മറ്റും പ്രത്യേകമായി മാറ്റേണ്ടതുണ്ടോ ? വ്യവസ്ഥ മാറുമ്പോള്‍ തനിയെ അതും മാറില്ലേ ?? മാറ്റാനുള്ള "ദുഷിച്ച വ്യവസ്ഥയെ" കുളിപ്പിച്ച് നന്നാക്കി പിന്നെ അത് മാറ്റല്‍ അധ്വാന നഷ്ടമല്ലേ? പൊളിക്കാന്‍ വച്ച കെട്ടിടം പിന്നെയും മെയിന്റനന്‍സ് നടത്തേണ്ടതുണ്ടോ ? തന്നെത്താന്‍ പൊളിഞ്ഞ് വീണാല്‍ അത് ലാഭമെന്ന് കണക്കാക്കി നില്‍ക്കാതെ , അത് ശരിയാക്കാന്‍ പോക്ക് എത്ര വൈരുധ്യം ?
(ഇതൊക്കെ ഞാന്‍ ജമാഅത്ത് സുഹൃത്തുക്കളില്‍ നിന്ന് തന്നെ കേട്ട് പഠിച്ചതാണ് - അനീസ് മുഹമ്മദ് )
ലേഖനത്തിന് കടപ്പാട് : അനീസ് ആലുവ
3 അഭിപ്രായങ്ങള്‍:
അബൂജഹലിനും ഉത്ത്ബത്തിനും ശൈബത്തിനുമൊക്കെ മുദ്രാവാക്യം വിളിച്ച് ഇതര മുസ്ലിംകള് മുന്നേറുന്നത് ആലോചിച്ചുനോക്കുന്നതോടൊപ്പം ഇന്നസലാത്തീ വനുസ്ക്കീ ഓതി നമസ്കരിച്ച ശേഷം "അഴിമതിമുക്ത ജനാധിപത്യത്തിന്" പരിശ്രമിക്കുന്ന ജമാഅത്തുകാരുടെ റാലി കൂടി ചേര്‍ത്ത് നോക്കുക. "ഹുക്കൂമത്തെ ഇലാഹി" സ്ഥാപിക്കാന്‍ ആകെ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന ജമാഅത്തുകാരും "ജനാധിപത്യത്തിന്റെ" സംസ്ഥാപനത്തിനായി പോയ സ്ഥിതിക്ക് ഇനി ആരൂണ്ട് "പ്രവാചകന്റെ കൂടെ" ബാക്കി. ????
ഹലോ നൌഷാദ്,
താങ്കള്‍ തന്നെ പോസ്റ്റ് ചെയ്ത ഈ ചര്‍ച്ചയില്‍ നിന്നും എന്തേ മുങ്ങിയത്? പൂര്‍ത്തിയാക്കീട്ട് പോരെ ബനദ്പെട്ട വിഷയത്തില്‍ പുതിയത്?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ