2010, ഒക്ടോ 19

ലീഗ് മുസ്ലിം , കോണ്‍ഗ്രസ്സ് മുസ്ലിം ...ഇനി JVM മുസ്ലിമും ?

"രാഷ്ടീയം ഇസ്ലാമിന്‍റെയോ ജമാഅത്തെ ഇസ്ലാമിയുടേതോ" (ബോധനം സെപ്തംബര്‍-ഒക്ടോബര്‍ 2010) എന്ന താങ്കള്‍ അയച്ചു തന്ന ലേഖനം വായിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് സൂചിപ്പിക്കാനുള്ള ചില കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്ത് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ച "അവര്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ടമാക്കിക്കളയും" എന്നതല്ല.


മുജാഹിദുകള്‍ അവരോട് ചോദിച്ചത് മുമ്പ് നിങ്ങള്‍ മുസ്ലിംകളെ വിളിച്ചിരുന്നത് "ലീഗ് മുസ്ലിം", കോണ്ഗ്രസ്സ് മുസ്ലിം" മുതലായ പേരുകളിലായിരുന്നു. അതിന്‍റെ കാരണം കോണ്ഗ്രസ്സ്, ലീഗ് മുതലായ പാര്‍ട്ടികളൊ അവര്‍ പിന്തുണക്കുന്ന ഭരണവ്യവസ്ഥയോ "അല്ലാഹുവിന്‍റെ പരമാധികാരം" അംഗീകരിക്കുന്നില്ല. ആ പാര്‍ട്ടികളുടെ ലക്ഷ്യം "അല്ലാഹുവിന്‍റെ പരമാധികാരം" സ്ഥാപിക്കല്‍ അല്ല. അതിനാല്‍ ആ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ "ജനാധിപത്യ വ്യവസ്ഥയുടെ" സംസ്ഥാപനത്തിന്‌ ശ്രമിക്കുന്നവരായതിനാല്‍ അവര്‍ "അര്‍ദ്ധമുസ്ലിംകള്‍" ആകുന്നു എന്നതായിരുന്നു വിശദീകരണം. ജമാഅത്ത് അന്ന് പറഞ്ഞിരുന്നത് ശരി എന്ന് തല്‍ക്കാലത്തേക്ക് കരുതുക. എന്നാല്‍ ഇപ്പോള്‍ അവര്‍ ഉണ്ടാക്കിയ മുന്നണി എന്തിനാണ്‌ പ്രവര്‍ത്തിക്കുന്നത്? ജനാധിപത്യം വിമലീകരിക്കാനോ, അല്ല അതിനെ തകര്‍ത്ത് ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാനോ ??

കോണ്ഗ്രസ്സിലും ലീഗിലും മറ്റും പ്രവര്‍ത്തിച്ചിരുന്നവര്‍ "ജനാധിപത്യ"ത്തിനു ശ്രമിക്കുന്നു എന്ന കാരണത്താല്‍ "മുനാഫിഖ്" ആയെങ്കില്‍ ഇപ്പോള്‍ നിങ്ങളോ??അതാണ്‌ പ്രസക്തവും മറുപടി ലഭിക്കേണ്ടതുമായ ചോദ്യം.


ഇന്ന് നിങ്ങള്‍ നടത്താന്‍ വെമ്പുന്ന ജനസേവനം സര്‍വ്വാദരണീയമായി നടത്തിയിരുന്നവരെയും നിങ്ങള്‍ "മുറിയന്‍ തൌഹീദ്" കാരായല്ലേ കൂട്ടിയത്? കോണ്ഗ്രസ്സിലും ലീഗിലും മറ്റും ചേര്‍ന്ന് ജനസേവനം നടത്തുന്ന / നടത്തിയിരുന്ന മുസ്ലിംകളുടെ പ്രവര്‍ത്തനം "ദൈവാരാധന"യാകില്ലേ??


ജമാഅത്തിന്‍റെ രാഷ്ടീയ പ്രവേശം ഒരു അഴിമതി വിപാടന പ്രശ്നമാക്കി അവതരിപ്പിക്കുന്നവരോട് ഒരു ചോദ്യം:

നിങ്ങള്‍ ഇക്കാലമത്രയും ജനാധിപത്യ പ്രകൃയയില്‍ നിന്ന് മാറി നിന്നത് "നിങ്ങള്‍ ഇടപെട്ട് പരിഹരിക്കേണ്ടത്ര അഴിമതി" അതില്‍ ഇല്ലാതിരുന്നതിനാലാണോ, അല്ല അല്ലാഹുവിന്‍റെ പരമാധികാരം നിഷേധിച്ചതിനാലാണോ? നിങ്ങളൂടെ ജനാധിപത്യ ത്വാഗൂത്തീ വ്യവസ്ഥയോടുള്ള വിയോജിപ്പ് അതില്‍ അഴിമതി ഉള്ളതു കൊണ്ടാണോ? 
അല്ലല്ലോ. അത് വെറും "entry reason" അല്ലേ. എന്തിനാണ്‌ ഈ മുഖം മൂടി.മുജാഹിദുകളുടെ അറിവില്ലായ്മ അവിടെ നില്‍കട്ടെ. ഇതൊക്കെ പഠിച്ച ജമാഅത്തുകാര്‍ എന്താണ്‌ ഇന്ത്യാ ഗവണ്‍മെന്‍റ് എന്ന ത്വാഗൂത്തിനെ ഇതര മുസ്ലിംകളില്‍ നിന്ന് വ്യത്യസ്തമായി നിരാകരിക്കാന്‍ ചെയ്യുന്നത്?


ആ ത്വാഗൂത്തിനെ അഴിമതി മുക്തമാക്കി "വികസനക്ഷമമാക്കാന്‍" സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി പ്രവര്‍ത്തിക്കലാണോ നിരാകരണം എന്നു പറയുന്നത് . "നിരാകരണം" എന്ന മലയാള പദത്തിന്‍റെ അര്‍ത്ഥം മാറ്റിയോ?


പഞ്ചായത്ത് മെമ്പര്‍മാരാകുന്ന ജമാഅത്തുകാര്‍ അവരുടെ മുന്നില്‍ വരുന്ന ഗവണ്‍മെന്‍റ് കാര്യങ്ങളില്‍ വിധി കല്‍പിക്കുക എന്തുകൊണ്ടായിരിക്കും? ഗവണ്മെന്‍റ് നിര്‍മ്മിച്ച നിയമങ്ങള്‍ കൊണ്ടോ അല്ല അല്ലാഹുവിന്‍റെ നിയമം കൊണ്ടോ? ഇതര ദൈവഭക്തരായ മുസ്ലിം മെമ്പര്‍മാരില്‍ നിന്ന് എന്ത് വ്യത്യാസമാണ്‌ അക്കാര്യത്തില്‍ ജമാഅത്ത് പഞ്ചായത്ത് മെമ്പര്‍ക്കുണ്ടാകുക? ഇവിടെ എല്ലാവരും തുല്യര്‍ തന്നെയല്ലേ.
കേരളത്തിലെ "നിയമനിര്‍മ്മാണസഭ" (Legislative Assembly) യിലേക്ക് ഒരാളെ വോട്ട് ചെയ്ത് ജമാഅത്തുകാര്‍ അയക്കുന്നതിനര്‍ത്ഥം അയാളെ നിയമനിര്‍മ്മാണസഭയിലേക്ക് നിയമം നിര്‍മ്മിക്കാന്‍ അയക്കുന്നു എന്നല്ലേ ?? ദൈവത്തിന്‍റെ നിയമനിര്‍മ്മാണാധികാരവും, താന്‍ തെരഞ്ഞടുത്ത നിയമസഭയുടെ നിയമനിര്‍മ്മാണാധികാരവും തമ്മില്‍ സാധാരണക്കാരായ മുസ്ലിംകള്‍ക്ക് പോലും ഒരു അവ്യക്തതയില്ല. അതാണ്‌ നിയമസഭ മദ്യവും ലോട്ടറിയുമൊക്കെ അനുവദിച്ചിട്ടും മുസ്ലിംകള്‍ അത് വര്‍ജ്ജിക്കുന്നത്. പക്ഷേ ജമാഅത്തുകാര്‍ക്കാവശ്യം ഇക്കാര്യത്തില്‍ പരമാവധി ആശയക്കുഴപ്പം ഉണ്ടാവണം എന്നാണ്‌.
പത്രസമ്മേളനം പോലുള്ള അസുലഭ സന്ദര്‍ഭങ്ങളില്‍ ജമാഅത്തു നേതൃത്വം "ഇസ്ലാമിക രാഷ്ട്രത്തെ"പറ്റി പറയാതെ "അഴിമതിയും, അനീതിയും, ഫണ്ട് പാഴാകലും പറ്ഞ്ഞ്" അവസരം തുലക്കുന്നതെന്തേ??
വിശ്വാസികളായ മുസ്ലിംകളില്‍ ആരാണ്‌ "സ്വന്തമായും, സ്വതന്ത്രമായും" മനുഷ്യര്‍ക്ക് നിയമനിര്‍മ്മാണാധികാരം നല്‍കുന്നത് ?? ഏത് മതസംഘടനയാണ്‌ "മനുഷ്യരുടെ സ്വതന്ത്ര നിയമനിര്‍മ്മാണത്തിന്‌" വേണ്ടി വാദിക്കുന്നത്.?

രാഷ്ട്രീയ വിഷയത്തില്‍ ജമാഅത്തുകാര്‍ പ്രവര്‍ത്തനം കൊണ്ട് തുല്യരല്ലെ ഇതര മുസ്ലിംകളുമായി. പിന്നെ എന്തിനാണ്‌
വ്യത്യാസം വരുത്താനുള്ള ഈ പെടാപ്പാട്.?

പരാമര്‍ശിക്കപ്പെട്ട ലേഖനം (ബോധനം സെപ്തംബര്‍-ഒക്ടോബര്‍ 2010)വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലേഖനം  അയച്ചു തന്നത് :അനീസ് ആലുവ.

13 അഭിപ്രായങ്ങള്‍:

Noushad Vadakkel പറഞ്ഞു...

മുജാഹിദുകള്‍ അവരോട് ചോദിച്ചത് മുമ്പ് നിങ്ങള്‍ മുസ്ലിംകളെ വിളിച്ചിരുന്നത് "ലീഗ് മുസ്ലിം", കോണ്ഗ്രസ്സ് മുസ്ലിം" മുതലായ പേരുകളിലായിരുന്നു. അതിന്‍റെ കാരണം കോണ്ഗ്രസ്സ്, ലീഗ് മുതലായ പാര്‍ട്ടികളൊ അവര്‍ പിന്തുണക്കുന്ന ഭരണവ്യവസ്ഥയോ "അല്ലാഹുവിന്‍റെ പരമാധികാരം" അംഗീകരിക്കുന്നില്ല. ആ പാര്‍ട്ടികളുടെ ലക്ഷ്യം "അല്ലാഹുവിന്‍റെ പരമാധികാരം" സ്ഥാപിക്കല്‍ അല്ല. അതിനാല്‍ ആ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ "ജനാധിപത്യ വ്യവസ്ഥയുടെ" സംസ്ഥാപനത്തിന്‌ ശ്രമിക്കുന്നവരായതിനാല്‍ അവര്‍ "അര്‍ദ്ധമുസ്ലിംകള്‍" ആകുന്നു എന്നതായിരുന്നു വിശദീകരണം. ജമാഅത്ത് അന്ന് പറഞ്ഞിരുന്നത് ശരി എന്ന് തല്‍ക്കാലത്തേക്ക് കരുതുക. എന്നാല്‍ ഇപ്പോള്‍ അവര്‍ ഉണ്ടാക്കിയ മുന്നണി എന്തിനാണ്‌ പ്രവര്‍ത്തിക്കുന്നത്? ജനാധിപത്യം വിമലീകരിക്കാനോ, അല്ല അതിനെ തകര്‍ത്ത് ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാനോ ??

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ജമാ-അത്തുകാർ പറയട്ടെ

Sameer Thikkodi പറഞ്ഞു...

ഇത് അല്പം കൂടിപ്പോയി മി. നൌഷാദ്... അല്ലേൽ തന്നെ ഇതിനൊക്കെ മറുപടി നൽകി തളർന്നിരിക്കുന്ന അവർ ജനങ്ങൾ മേല്പറഞ്ഞ കാര്യങ്ങൾ മറന്നിരിക്കുമെന്ന വിശ്വാസത്തിൽ താൻകൾ പറഞ്ഞ “ഒരു കാരണം” ഒത്തു കിട്ടിയപ്പോൾ കയറിക്കൂടി എന്നതാണു. മാത്രമല്ല... ജ: ഇ: മുൻപ് പറഞ്ഞതൊക്കെ പരമാവധി മായ്ച്ചു കളയാൻ ശ്രമിക്കുന്ന ഈ സന്ദർഭത്തിൽ (മൌദൂദി സാഹിബിന്റെ പുസ്തകങ്ങൾ വിപണിയിൽ ലഭ്യമാവാത്തവിധം, അല്ലെൻകിൽ പുതിയ പതിപ്പുകൾ മരവിപ്പിക്കുകയും) ഇവർ മുൻകൂട്ടി കണ്ട് തട്ടിക്കൂട്ടിയ “സോളി” കളെ എന്തെൻകിലും കാണിച്ച് അടക്കിയിരുത്തിയില്ലെൻകിൽ അത് പിന്നീട് മറ്റൊരു സിമി ആയേക്കുമോ എന്ന ഭയവും ഇതിലുണ്ട്. പിന്നെ ചക്കരക്കുടം എന്ന് ഓമനപ്പേരിട്ടിരുന്ന (പരിഹസിച്ചിരുന്ന) അധികാരം ഉണ്ടെൻകിലേ ഒരു “ഇത്” സമൂഹത്തിൽ ലഭിക്കൂ എന്ന തിരിച്ചറിവ് - ആദർശ വ്യതിയാനം - ഇതൊക്കെ ചെയ്തല്ലാതെ വേറെ വഴിയുണ്ടോ? ഇനി ഇതിനൊക്കെ ജമാ-അത്തുകാർ മറുപടി പറയും എന്നു കരുതിയിരുന്നാൽ..... തൽക്കാലം അവർ തിരക്കിലാണു. ഗ്രാമ-ബ്ലോക്ക്-ജില്ലാ തലങ്ങളിൽ പുതിയ കാർക്കൂനുകളെ റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണു... ഇനി കാത്തിരിക്കുക.. കണ്ടു തന്നെ അറിയാം.. ഒരു കാര്യത്തിൽ അവരെ അഭിനന്ദികേണ്ടിയിരിക്കുന്നു... ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അതിൽ വിശ്വസിച്ച് വോട്ട് വില്പനക്ക് വെച്ചത് ലാഭകരമല്ല എന്ന് തിരിച്ചറിഞ്ഞതിന്.

മൈപ് പറഞ്ഞു...

പഞ്ചായത്ത് തലത്തിൽ ദൈവിക ഭരണം സ്ഥാപിക്കാനാണ് ഇപ്പോ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. അല്ലാത്തെ തൊട്ട്കൂടാൻ പറ്റാത്ത നീചമായ, വൃത്തികെട്ട ഒരു സംവിദാനത്തിന് വേണ്ടിയല്ല.
ഇടതും വലതും എല്ലാ‍ം ഒറ്റപെടുത്തിയത് കാരണം ഇടതിനേയും വലതിനേയും വളരെ മോശമാക്കി വികൃതമാക്കി അവതരിപ്പിച്ചെഴുതി, ജന ചൂഷകരാണെന്ന് നയം വ്യക്തമാക്കി. പക്ഷെ ഞമ്മക്ക് എവിടെയെങ്കിലും ഒരു കസേര കിട്ടാൻ അവരുടെ ഒപ്പം കൂടുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പത്ത് സ്ഥലത്ത് നമ്മൾ അവരെ സഹായിച്ചാൽ ഒരു സ്ഥലത്തെങ്കിലും തിരിച്ച് സഹായിക്കാൻ തോന്നിയാലോ.. പത്ത് സ്ഥലത്ത് നീചമായ താഗൂത്ത് വന്നാലും ഒരു സ്ഥലത്ത് ഇഖാമത്തുദ്ധീൻ നടപ്പിലാക്കാമല്ലോ..!!
ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കിട്ടിയ സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് ഇഖാമത്തുദ്ധീൻ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ വല്ല ബീ.ജെ.പി.കാരനെ കൊണ്ട് ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ഭരിക്കാൻ പറയാം.. എന്നാലും ജനാതിപത്യത്തിന്റെ ആളുകൾക്ക് കൊടുക്കാനൊക്കില്ല. അതാണല്ലോ നമ്മുടെ മുൻഗണനാ ക്രമം.

suresh പറഞ്ഞു...

ഒന്നും മനസ്സിലായില്ല

abu sajla പറഞ്ഞു...

മുജാഹിലുകളെ നിങ്ങള്‍ ഒരിക്കലും നന്നാവില്ല --ഇസ്ലാമിനെ ഇത്രയും വികൃതമാക്കുന്ന ഒരു വര്‍ഗം ഈ ഭൂമി ലോകത്തില്ല--നിങ്ങളെ പരലോകത്ത്‌ വെച്ച് അല്ലാഹു വിചാരണ ചെയ്യുന്നത് ഒന്ന് നേരിട്ട് കാണാന്‍ കൊതിയാവുന്നു

abu sajla പറഞ്ഞു...

@Sameer Thikkodiവെറുതെയല്ല ഈ കീടങ്ങളെയൊക്കെ അല്ലാഹു പിളര്ത്തിയത് ---സുന്നി (2)- മുജാഹില്‍ (2) ലീഗ് (2)????

Classic പറഞ്ഞു...

``എന്നാല്‍ മുസ്ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്) നടപ്പില്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ചു ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405)

Prinsad പറഞ്ഞു...

@abu ajla തേനൂറുന്ന ഭാഷാ പ്രയോഗം താങ്കളുടെ ഓര്‍മകുറവിലേക്ക്... സോളിക്കും 510നും മുന്‍പ് കൂട്ടം പിരിഞ്ഞുപോയവരെ മറയ്ക്കരുത്. താങ്കള്‍ മറന്നാലും ആ വിഷവിത്തുകളുടെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് മറക്കാനാവില്ല.

Muneer പറഞ്ഞു...

ഈ വിഷയകമായി ചില കമന്‍റുകള്‍ ഈ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ.

Subair പറഞ്ഞു...

നൗഷാദ്‌, ഈ വിഷയം പഠിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍, അതുകൊണ്ട് തെന്നെ ഇരു സംഘടന നിലപാടുകളുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതില്‍ മുജാഹിദ്‌ നിലപാടുമായി ബന്ധപ്പെട്ടു താങ്കള്‍ പറഞ്ഞു വച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാഗ്രഹിക്കുന്നു.

ഇസ്ലാമികമായ വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്നാ സംഘടന, അതിന്‍റെ അറുപതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വെച്ച് പരിശോധിക്കുമ്പോള്‍, പൊതു സമൂഹത്തിന് ആപത്താണ് എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ?

Noushad Vadakkel പറഞ്ഞു...

@Subair
പ്രിയ സഹോദരന്‍ സുബൈര്‍ സാഹിബ്‌ , മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പഞ്ചായത്ത് തല ഭാരവാഹി എന്ന നിലയില്‍ അല്‍പ്പം സമയക്കുറവു ഉണ്ട് ഇപ്പോള്‍ . താങ്കള്‍ക്കു ഈ ബ്ലോഗില്‍ തന്നെ വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകള്‍ വായിക്കാം എന്നുള്ളത് കൊണ്ട് ഒഴിവു കിട്ടുമ്പോള്‍ മാത്രമേ കൂടുതല്‍ സജീവമായി സംവദിക്കുവാന്‍ കഴിയൂ എന്ന് അറിയിക്കട്ടെ ...ഒപ്പം ഇതും ഇതും കൂടി കാണുമല്ലോ
നന്ദി വന്നതിനും താല്പ്പര്യപ്പെട്ടതിനും . അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ...(ആമീന്‍ )

Subair പറഞ്ഞു...

നൗഷാദ്‌, താങ്കളുടെ മറുപടി കണ്ടിരുന്നു. സമയം കിട്ടുമ്പോള്‍ ഇത് ചര്‍ച്ചക്കെടുക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ താന്കള്‍ പുതിയ ചില പോസ്റ്റുകളും, കമ്മന്റുകളും ഇട്ടതു കണ്ടു. എന്റെ കമ്മന്ടു മറന്ന്താണെങ്കില്‍ ഓര്‍മിപ്പികുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ